ഇരുചക്ര വാഹന മേഖലക്ക് തിരിച്ചടിയായി ബംഗ്ലാദേശ് പ്രതിസന്ധി, ടെക്‌സ്റ്റൈല്‍ മേഖലക്ക് നേട്ടം
ബംഗ്ലാദേശിലെ ഭരണപ്രതിസന്ധി ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് നേട്ടമുണ്ടാക്കി, അതേസമയം ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടിയാണ്. ബംഗ്ലാദേശ് ഇരുചക്ര വാഹന വിപണിയിലെ പകുതിയും കയ്യാളുന്നത് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ടി.വി.എസ് മോട്ടോര്‍ കമ്പനി എന്നിവരാണ്്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍.
ഇന്ത്യന്‍ ഇരുചക്ര നിര്‍മാണ കമ്പനികള്‍ ചെറിയൊരു ശതമാനം വാഹനങ്ങള്‍ മാത്രമാണ് ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നാലും നിലവിലെ പ്രതിസന്ധി കമ്പനികളുടെ മൊത്തം കയറ്റുമതിയെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ളതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി കുറവായിരുന്നു. നിലവില്‍ ബംഗ്ലാദേശിലെ ഇരുചക്ര വാഹന വില്‍പ്പനയാകെ താറുമാറായിരിക്കുകയാണ്. സാമ്പത്തിക പ്രതിന്ധി, ഉയര്‍ന്ന നികുതി, വില തുടങ്ങിയ ഘടകങ്ങള്‍ മൂലം ബംഗ്ലാദേശിലെ വില്‍പ്പന കുറഞ്ഞിരുന്നു, സംവരണ പ്രക്ഷോഭം തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായി. ബംഗ്ലാദേശില്‍ ബജാജിന് 28 ശതമാനവും ഹീറോ മോട്ടോര്‍സിന് 17 ശതമാനവും ടി.വി.എസിന് 10 ശതമാനവും വിപണി വിഹിതമാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
തേയില, കോഫി, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുമ്പോള്‍ റെഡിമെയ്ഡ് തുണിത്തരങ്ങള്‍, തുകല്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവ ബംഗ്ലാദേശില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്, ബംഗ്ലാദേശിലെ ഭരണ പ്രതിസന്ധി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ്.
പ്രതിവര്‍ഷം 4,000 കോടി ഡോളറിന്റെ തുണിത്തരങ്ങള്‍ ബംഗ്ലാദേശും 1,500 കോടി ഡോളറിന്റേത് ഇന്ത്യയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിലെ പ്രശനങ്ങള്‍ തുടര്‍ന്നാല്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശ് വിപണിയിലെ വിശ്വാസം നഷ്ടപ്പെടുന്നതിനും, ഓര്‍ഡറുകള്‍ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനും വഴിവയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റാനും സാധ്യതയേറെയാണ്. അതേസമയം ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
The economic crisis in Bangladesh has adversely affected the two-wheeler industry, while the textile sector has shown resilience and gains. Learn more about the current economic situation and its impact on various industries in Bangladesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."