1,578 രൂപയ്ക്ക് വിമാനത്തിൽ പറക്കാം; ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്താര
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷത്തിന്റെ ഭാഗമായി വിസ്താര എയർലൈൻസ് ഫ്രീഡം സെയിൽ പ്രഖ്യാപിച്ചു. എല്ലാ ക്യാബിൻ ക്ലാസുകളിലും ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള ടിക്കറ്റുകളിൽ കുറവ് ഉണ്ടാകുമെന്ന് വിസ്താര അറിയിച്ചു. യാത്രക്കാർക്ക് ഒക്ടോബർ 31 വരെയുള്ള യാത്രയ്ക്ക് ഫ്രീഡം സെയിൽ നിരക്കിൽ ബുക്ക് ചെയ്യാം. എന്നാൽ ടിക്കറ്റുകൾ ഓഗസ്റ്റ് 15 രാത്രി 12 മണിക്കുള്ളിൽ ബുക്ക് ചെയ്യണം.
വെസ്റ്റ് ബംഗാളിലെ ബാഗ്‌ഡോഗ്രയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയ്ക്ക് ഇക്കണോമി ക്ലാസിന് 1,578 രൂപ പ്രഖ്യാപിച്ചതാണ് ഏറ്റവും വലിയ ഓഫർ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം ഇക്കണോമി ക്ലാസിന് 2,678 രൂപയാണ് ഫ്രീഡം സെയിലിന്റെ ഭാഗമായുള്ള നിരക്ക്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ബിസിനസ് ക്ലാസിന് 9,978 രൂപ നൽകിയാൽ മതി.
ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള ഫ്ലൈറ്റുകളുടെ ഇക്കണോമി ക്ലാസിന് 11,978 രൂപ മുതൽ അന്താരാഷ്ട്ര റിട്ടേൺ എല്ലാം ഉൾപ്പെടുന്ന നിരക്കുകൾ ആരംഭിക്കും. പ്രീമിയം ഇക്കോണമി ശ്രേണിയിൽ, ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നിരക്ക് 13,978 രൂപ മുതലും ബിസിനസ് ക്ലാസിന് അതേ ലക്ഷ്യസ്ഥാനത്തേക്ക് 46,978 രൂപ മുതലും ആരംഭിക്കും.
വിസ്താരയുടെ വെബ്‌സൈറ്റ് അനുസരിച്ച് , ഇന്ത്യയ്ക്കുള്ളിൽ പറക്കുമ്പോൾ ഇക്കണോമി ക്ലാസ്, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിവയിൽ വൺ-വേ യാത്രയ്ക്കും മടക്കയാത്രയ്ക്കും നേരിട്ടുള്ള ഫ്ലൈറ്റുകളിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ, ദോഹ, അബൂദബി, ദമ്മാം, ജിദ്ദ, മസ്‌കത്ത്, ബാലി, ബാങ്കോക്ക്, കൊളംബോ, ധാക്ക, ഫ്രാങ്ക്ഫർട്ട്, ഹോങ്കോംഗ്, കാഠ്മണ്ഡു, ലണ്ടൻ, മാലെ, മൗറീഷ്യസ്, സിംഗപ്പൂർ, പാരീസ് തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഇളവുള്ള നിരക്കുകൾ ബാധകമാകൂ എന്നും കമ്പനി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."