വിനോദയാത്രയ്ക്കു പോയ യുവാവ് കുടുംബത്തെ ഉപേക്ഷിച്ചു മടങ്ങി; കാരണമായത് ടൂത്ത് പേസ്റ്റും ഫേസ് വാഷുമുപയോഗിച്ചത്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു യുവാവിന്റെ പോസ്റ്റ് വൈറലാവുകയാണ്. അമ്മായിയമ്മ തന്റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിനെ തുടര്‍ന്ന് കുടുംബത്തെ ഉപേക്ഷിച്ച ഒരു യുവാവാണ് ചര്‍ച്ചയാകുന്നത്. അവധിക്കാലത്ത് ഭാര്യയെയും മകളെയും കൂട്ടി ഇറ്റലിയിലെ വെനീസിലേക്ക് പോവാന്‍ 38 കാരനായ യുവാവ് ആഗ്രഹിച്ചത്.
എന്നാല്‍ വിനോദയാത്രയ്ക്ക് അമ്മായി അമ്മയും ഇവരുടെ കൂടെ കൂടുകയായിരുന്നു. തന്റെ അനുഭവം അയാള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. റെഡ്ഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പേജിലാണ് യുവാവ് ഇത് പങ്കുവച്ചിരിക്കുന്നത്. ഭാര്യയാണ് ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത്. രണ്ടുകിടക്ക മാത്രമുള്ള ഒരു മുറിയാണ് ഞങ്ങള്‍ക്കു വേണ്ടി അവള്‍ ബുക്ക് ചെയ്തത്. ഇതുതന്നെയാണ് വലിയ വഴക്കിലേക്ക് നയിച്ചതും. അമ്മായിയമ്മ ഇടയ്ക്കിടെ ഞങ്ങളുടെ റൂമിലേക്ക് കയറിവന്ന് എന്റെ ഭാര്യയുടെ വിലകൂടിയ ഫേസ് വാഷും ഷാംപൂവും ഒക്കെ ഉപയോഗിക്കും.

ഞങ്ങളുടെ കിടക്കയില്‍ ഇരിക്കുകയും ചെയ്യും. അത് എനിക്ക് ഇഷ്ടപ്പെടുന്നില്ലായിരുന്നു. ഞാന്‍ സ്വകാര്യതയ്ക്ക് നന്നായി പ്രാധാന്യം കൊടുക്കുന്നയാളാണ്. പിന്നെയാണ് അമ്മായിയമ്മ എന്റെയും ഭാര്യയുടെയും ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്ന കാര്യം ഞാന്‍ തിരിച്ചറിയുന്നത്. അത് എനിക്ക് സഹിക്കാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. എന്റെ ഭാര്യയുടെ സാധനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഞാന്‍ അമ്മായിയമ്മയോട് അപ്പോള്‍ തന്നെ പറഞ്ഞു. അവര്‍ അത് മകളോട് ചെന്നു പറഞ്ഞു. തുടര്‍ന്ന് ഭാര്യ എന്നോട് ദേഷ്യപ്പെട്ടു.
അതുകൊണ്ട് ഞാന്‍ തിരിച്ചു വീട്ടിലേക്കു പോന്നു. നാട്ടിലെത്തിയ ശേഷം എന്നെ ഭാര്യ വിളിച്ചെങ്കിലും ഞാന്‍ ഫോണെടുത്തില്ല. അവരുടെ കൈയില്‍ തിരിച്ചുവരാനും അവിടെ നില്‍ക്കാനുമുള്ള പണമുണ്ടെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് വൈറലാവുകയും നിരവധിപേര്‍ കമന്റുമായെത്തുകയും ചെയ്തു. കൂടുതല്‍ പേരും യുവാവിനെ വിമര്‍ശിച്ചു തന്നെയാണ് കമന്റിട്ടിരിക്കുന്നത്. കുടുംബത്തെ ഉപേക്ഷിച്ചു പോന്നത് തെറ്റായി എന്നും ഇത്രയും വൃത്തി പാടില്ലെന്നുമൊക്കെയാണ് നിരവധിയാളുകളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."