ഉറുമ്പുകള്‍ ഇനി വീടിന്റെ പരിസരത്തു വരില്ല, സിമ്പിളായൊരു കാര്യം ചെയ്താല്‍ മതി
ഉറുമ്പിനെ തുരത്താന്‍ ഇനി ചോക്കൊന്നും വേണ്ട, ഇതൊന്ന് ചെയ്തുനോക്കിയേ.. ഇനി ഉറുമ്പുകള്‍ വീടിന്റെ പരിസരത്തു വരില്ല...
തറയിലും ചുവരിലും പഞ്ചസാര പാത്രത്തിലും മധുരപലഹാരങ്ങളിലുമൊക്കെ തുടങ്ങി വീടിന്റെ മുക്കിലും മൂലയിലുംവരെ ഉറുമ്പുകള്‍ എത്തുന്നു. ഇവ ശല്യമാണെന്ന് നമ്മള്‍ തന്നെ പറയുകയും ചെയ്യും. എന്തുകൊണ്ടാണ് ഉറുമ്പുകള്‍ ഇടയ്ക്കിടെ വീട്ടിലെത്തുന്നത് ? വൃത്തിയില്ലാത്തത് കൊണ്ട് തന്നെയാണ് ഇവ വരുന്നത്.
ആഹാര സാധനങ്ങള്‍ കഴിക്കുമ്പോള്‍ അലക്ഷ്യമായി പലയിടങ്ങളിലും നമ്മള്‍ ഇടുന്നത് തന്നയാണ് ഉറുമ്പ് ശല്യത്തിന്റെ പ്രധാന കാരണം. ഇവയെ തുരത്താന്‍ എന്താണ് മാര്‍ഗം?
ഉറുമ്പിനെ തുരത്താന്‍ ചോക്കുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ കുഞ്ഞുങ്ങളൊക്കെ ഉള്ള വീടുകളില്‍ ഇതുപയോഗിക്കുന്നത് അപകടവുമാണ്. ഇതൊന്നുമുപയോഗിക്കാതെ വളരെ എളുപ്പത്തില്‍ ഉറുമ്പിനെ വീട്ടില്‍ നിന്ന് അകറ്റാവുന്നതാണ്. വീട് വൃത്തിയായി സൂക്ഷിക്കുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്.
ഈ വിദ്യയൊന്നു പ്രയോഗിച്ചു നോക്കൂ, വിനാഗിരി ഉപയോഗിച്ച് ഉറുമ്പിനെ തുരത്താവുന്നതാണ്. കാരണം വിനാഗിരിയുടെ മണം ഉറുമ്പുകള്‍ക്ക് ഇഷ്ടമല്ല. തുല്യ അളവില്‍ വിനാഗിരിയും വെള്ളവും എടുത്ത് ഒരു സ്േ്രപ ബോട്ടിലില്‍ നിറയ്ക്കുക. ശേഷം ഉറുമ്പ് ഉള്ളയിടങ്ങളില്‍ തളിച്ചുകൊടുത്താല്‍ മതി.
അല്ലെങ്കില്‍ ഈ വെള്ളത്തില്‍ ഒരു തുണിമുക്കി ഉറുമ്പ് ശല്യമുള്ളയിടങ്ങളില്‍ തുടച്ചുകൊടുക്കാം. ഒന്നു രണ്ടു തവണ ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ ഉറുമ്പുകള്‍ അപ്രത്യക്ഷമാകും.
അതുപോലെ ഉറുമ്പുകള്‍ക്കിഷ്ടമില്ലാത്തവയാണ് കുക്കുമ്പറിന്റെ തൊലി. ഇതിന്റെ മണവും ഉറുമ്പിന് ഇഷ്ടമില്ല. ഉറുമ്പുകളെ തുരത്താന്‍ കൂടുതലായി കാണുന്നയിടങ്ങളില്‍ ഇതിന്റെ തൊലി വച്ചുകൊടുത്താല്‍ മതി. പിന്നെ ഉറുമ്പ് ആ പരിസരത്തു വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."