ആരോഗ്യമുള്ള ജീവിതമല്ലേ ആഗ്രഹിക്കുന്നത്; എങ്കില്‍ ഈ ശീലങ്ങള്‍ മറക്കണ്ട
എല്ലാവര്‍ക്കും വേണ്ടത് ആരോഗ്യമുള്ള ജീവിതമാണ്. എന്നാല്‍ ഈ തിരക്കുപിടിച്ച ജീവിത രീതികള്‍ക്കിടയില്‍ പലരും ആരോഗ്യത്തെ മറക്കുകയും ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. മറ്റെന്തുണ്ടായിട്ടും ആരോഗ്യമില്ലെങ്കില്‍ അതൊന്നും ആസ്വദിക്കാനോ ജീവിക്കാനോ നമുക്കാവില്ല.
അതിനാല്‍ ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് തന്നെയാണ് ഒട്ടുമിക്കയാളുകളുടെയും ആഗ്രഹം. നമ്മുടെ ആരോഗ്യവും ജീവിതശൈലിയും തമ്മില്‍ വളരെ അടുത്തബന്ധമാണുളളത്. മോശം ജീവിതശൈലി നമ്മെ വളരെ വേഗം രോഗിയാക്കുന്നു. അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ജീവിതശൈലികളും പാലിക്കേണ്ടതുണ്ട്. അതിനുവേണ്ടി ഓരോരുത്തരും ശീലിക്കേണ്ട ചില നല്ല ശീലങ്ങള്‍ ഏതാണെന്നു നോക്കാം.
ഭക്ഷണം കഴിക്കുക
നമ്മുടെ ആരോഗ്യത്തിന് പ്രധാനമായ ഒന്നാണ് ഭക്ഷണം. നന്നായി ഭക്ഷണം കഴിക്കുക. പോഷകാഹാരങ്ങളും സമീകൃതാഹാരങ്ങളുമടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടും.
ഉറക്കം
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദരും പറയുന്നത്. ആരോഗ്യത്തോടെയിരിക്കാന്‍ മതിയായ ഉറക്കം അത്യാവശ്യമാണ്
വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് രോഗങ്ങളെ തടയാനും ആരോഗ്യത്തോടെയിരിക്കാനും നമ്മെ സഹായിക്കുന്നതാണ്. മാത്രമല്ല, വ്യത്യസ്ത തരം ശാരീരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്നതാണ്.
സമ്മര്‍ദ്ദം
ആരോഗ്യമുള്ള ജീവിതത്തിന് വളരെ പ്രധാനമാണ് മാനസികാരോഗ്യം. അതിനാല്‍ മനസിനെ ശാന്തമാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രമിക്കുക. ഇതിനായി യോഗയും മെഡിറ്റേഷനുമൊക്കെ പരീക്ഷിക്കാവുന്നതാണ്.
സിഗരറ്റ്
പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഇവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷങ്ങളുണ്ടാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."