ഉറക്കമുണരാന്‍ ഒന്നിലധികം തവണ അലാറം വയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാതെ പോകരുതേ
രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ നമ്മളില്‍ ഒട്ടുമിക്ക പേരും അലാറം സെറ്റ് ചെയ്തു വയ്ക്കാറുണ്ട്. ഒന്നിലധികം തവണ അലാറം വയ്ക്കുന്നത് പലരുടെയും ഒരു ശീലവുമാണ്. അലാറം ഓഫ് ചെയ്തു വീണ്ടും കിടന്നുറങ്ങിപ്പോകുമോ എന്ന ആശങ്കയ്ക്ക് ഒരു മുന്‍കരുതലായാണ് വീണ്ടും പലതവണയായി അലാറം സെറ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ പുതിയ പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതകളാണ് വെളിപ്പെടുത്തുന്നത്.
ഇത്തരത്തില്‍ ഒന്നിലധികം തവണ അലാറം വയ്ക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. സ്ലീപ് സൈക്കിളിന്റെ അവസാന ഘട്ടമാണ് റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ് (REM). ഓര്‍മ്മകള്‍ ക്രമീകരിക്കുന്നതിനും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ ഈ ഘട്ടം വളരെ നിര്‍ണായകമാണ്. ഉറക്കത്തിന്റെ ഈ ഘട്ടം തടസപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെയും ബാധിക്കുന്നതാണ്.
ഒഹിയോയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിന്റെ സ്ലീപ്പ് ഡിസോര്‍ഡേഴ്‌സ് സെന്ററിലെ ക്ലിനിക്ക് ഡോക്ടര്‍ അലീസിയ റോത്ത് പറയുന്നത്, ഇടയ്ക്ക് കേള്‍ക്കുന്ന അലാറം നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുമെന്നാണ് . കൂടാതെ ഒന്നിലധികം തവണ അലാറം വച്ച് ശീലിച്ചവര്‍ക്ക് പിന്നീട് വീണ്ടും അലാറം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്നും ഡോ. റോത്ത് സൂചിപ്പിക്കുന്നു.
കൂടാതെ ബയോളജിക്കല്‍ ക്ലോക്കുകള്‍ ക്രമീകരിക്കുന്നതിന് ഉറങ്ങുന്ന സമയം ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ മുപ്പത് മിനിറ്റോ ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂറോ ക്രമാതീതമായി മാറ്റാന്‍ ശ്രമിക്കണമെന്നും മിഷിഗണ്‍ മെഡിസിന്‍ സ്ലീപ്പ് ഡിസോര്‍ഡേഴ്‌സ് സെന്ററുകളിലെ സ്ലീപ്പ് മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. കാത്തി ഗോള്‍ഡ്‌സ്‌റ്റൈനും അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."