HOME
DETAILS

വായില്‍ കപ്പലോടും..., ഈ മത്തിഫ്രൈ ഒന്നു കഴിച്ചു നോക്കിയേ...  കിടിലന്‍ ടിപ്‌സ് ഇതാ

  
Web Desk
August 12 2024 | 09:08 AM

chala mathi roasted fish fry

നമ്മുടെ മത്തി, മലയാളികളുടെ പ്രിയപ്പെട്ട മത്തി അഥവാ ചാള. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീന്റെ കലവറ കൂടിയാണ്. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തില്‍പെട്ടതാണ് മത്തി. പാവപ്പെട്ടവന്റെ മത്സ്യം എന്ന് അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു മത്തിക്ക്. ഇവ കഴിക്കുന്നതിലൂടെ ധാരാളം പോഷകഗുണങ്ങളാണ് ലഭിക്കുന്നത്.

മാത്രമല്ല, മലയാളികളുടെ വികാരമാണ് മത്തി എന്ന് തന്നെ നമുക്ക് പറയാം. കുറച്ച് മസാല ചേര്‍ത്ത് നാടന്‍ മത്തി ഫ്രൈ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ? മത്തി കിട്ടിയാല്‍ സ്ഥിരമായി ഉണ്ടാക്കുന്ന കറിവയ്ക്കലും ഫ്രൈ ചെയ്യലുമാണ് പരിപാടിയെങ്കില്‍ മാറി ചിന്തിച്ചോളു. ഈ ഫ്രൈ അല്‍പം വറൈറ്റിയാണ്. ഇതിലേക്ക് അല്‍പ്പം തേങ്ങ ചേര്‍ത്ത് നോക്കൂ...

 

muti.jfif

നന്നായി കഴുകി വൃത്തിയാക്കി വരയിട്ട മത്തിയിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും രണ്ടല്ലി വെളുത്തുള്ളി ചതച്ചതും മഞ്ഞള്‍ പൊടിയും ചേര്‍ത്തു പുരട്ടുക. മസാല പുരട്ടിയ മീന്‍ അല്‍പസമയം മാറ്റിവയ്ക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി ആവശ്യത്തിന് എണ്ണയൊഴിച്ചു മസാല പുരട്ടിയ മീന്‍ വറുത്തു മാറ്റിവയ്ക്കുക.

ബാക്കി വന്ന മസാലയിലേക്ക് അല്‍പ്പം തേങ്ങ ചിരവിയത് ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം പാനിലേക്ക് ഇട്ട് അല്‍പ്പം കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ഇത് വറുത്തെടുത്തു മാറ്റിവച്ച മത്തിയിലേക്ക് ചേര്‍ത്തുകൊടുക്കു. ഇനി കഴിച്ചു നോക്കിയേ..., കിടിലം മത്തി ഫ്രൈ റെഡി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago