തലമുറകളുടെ ഒത്തുചേരലായി വലിയ തറളാണ്ടി തറവാട് സംഗമം
പാമ്പുരുത്തി: പാമ്പുരുത്തി ദ്വീ പിലെ പ്രമുഖ മുസ്‌ലിം തറവാടുകളില്‍ ഒന്നായ വലിയ തറളാണ്ടി നാലു തലമുറകളുടെ സംഗമത്തിന് വേദിയായി. ചിറക്കല്‍ രാജഭരണകാലത്ത് വളപട്ടണം തങ്ങള്‍ മുഖേന വാരം കടാങ്കോട്ടുനിന്ന് ആദ്യമായി പാമ്പുരുത്തിയിലേക്ക് ചേക്കേറിയ കുന്നോന്‍ കുടുംബത്തിന്റെ പില്‍ക്കാല തലമുറയാണ് വലിയ തറളാണ്ടിക്കാര്‍. പാമ്പുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സ്ഥിതിചെയ്യുന്ന തറവാടിന് 300 വര്‍ഷത്തോളം പഴക്കമുണ്ട്. പരേതരായ കാവിന്റവിട ഖാദര്‍-വി.ടി മറിയം ദമ്പതികളാണ് ഇന്നു ജീവിച്ചിരിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ ഓര്‍ത്തെടുക്കുന്ന തറവാട്ടിലെ മുന്‍ഗാമികള്‍. സംഗമം ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം മമ്മു മാസ്റ്റര്‍ അധ്യക്ഷനായി. കനിവ് ചികില്‍സാ സഹായപദ്ധതിയുടെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയും സംഗമം സപ്ലിമെന്റ് പ്രകാശനം കെ.പി അബ്ദുല്‍ സലാമും നിര്‍വഹിച്ചു.
സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി സൈനുദ്ദീന്‍ പ്രഭാഷണം നടത്തി. വളാഞ്ചേരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ സൈക്കോളജി വിഭാഗം മേധാവി അബ്ദുല്‍ ലത്തീഫ് ചങ്ങരംകുളം കുടുംബക്ലാസും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കെ ഉമേഷ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുമെടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കെ താഹിറ, എം അബ്ദുല്‍ അസീസ് എന്നിവര്‍ അനുമോദിച്ചു. വി.ടി അബൂബക്കര്‍ മടക്കര, വി.ടി മുഹമ്മദ് കുഞ്ഞി പടന്ന എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വി.ടി ഇസ്മായില്‍ ബാഖവി എം അബ്ദുല്ല മൗലവി, വി.ടി മുഹമ്മദ് മന്‍സൂര്‍, വി.ടി അബൂബക്കര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാംപ് വി.ടി മുസ്തഫ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. എം ആദംകുട്ടി അധ്യക്ഷനായി. വി.ടി അശ്‌റഫ് സ്വാഗതവും വി.ടി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."