റംബൂട്ടാന്‍ ചില്ലറക്കാരനല്ല, ഗുണങ്ങളേറെ; മടിക്കാതെ കഴിച്ചോളൂ...
വിദേശിയാണെങ്കിലും മലയാളികള്‍ക്കിടയില്‍ പെട്ടന്ന് സ്വീകാര്യനായ പഴമാണ് റംബൂട്ടാന്‍. ഒരു എക്‌സോട്ടിക് ഫ്രൂട്ട് എന്നതിപ്പുറം റംബൂട്ടാന് ഗുണങ്ങളൊരുപാടാണ്.
1. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, വിവിധ പോളിഫെനോളുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ് റംബുട്ടാന്‍.
2. രോഗപ്രതിരോധം
റംബുട്ടാനിലെ ഉയര്‍ന്ന വിറ്റാമിന്‍ സി രോഗപ്രതിരോധത്തിന് മികച്ചതാണ്. അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കുന്നു.
3. ആരോഗ്യമുള്ള ചര്‍മ്മം
റംബുട്ടാനിലെ വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സംയോജനം അകാല വാര്‍ദ്ധക്യത്തെ തടയുകയും ചുളിവുകള്‍ കുറയ്ക്കുകയും ഉറച്ചതും ഇലാസ്റ്റികതയുമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.
കൊളാജന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിലൂടെയും ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
4. എനര്‍ജി ബൂസ്റ്റ്
റംബുട്ടാനില്‍ സ്വാഭാവിക പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിലും എളുപ്പത്തിലും ദഹിക്കാവുന്ന ഊര്‍ജം നല്‍കുന്നു.
5. ജലാംശം
റംബുട്ടാനില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ദഹനം, താപനില നിയന്ത്രണം, ചര്‍മ്മത്തിന്റെ ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് റംബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."