ആറോണിന്റെ സംഭാവനകള്‍ വിലപ്പെട്ടത്: മന്ത്രി കെ.കെ ശൈലജ
കണ്ണൂര്‍: സാമുവല്‍ ആറോണിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രമുഖനായിരുന്നു അദ്ദേഹമെന്നും മന്ത്രി കെ.കെ ശൈലജ. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും സാമുവല്‍ ആറോണ്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സാമുവല്‍ ആറോണ്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം അബ്ദുറഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുശീല്‍ ആറോണ്‍ അധ്യക്ഷനായി. വിവിധ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.എസ് ജയമോഹന്‍, ടാസ്‌കോ ക്രഷേഴ്‌സ് മാനേജിങ് പാര്‍ട്‌നര്‍ എ.എം അബ്ദുല്‍ഖാദര്‍ എന്നിവര്‍ ഏറ്റുവാങ്ങി. സി.വി ദീപക്, സി അനില്‍കുമാര്‍, ദേവദാസ് ആറോണ്‍, സി.എച്ച് അബൂബക്കര്‍ ഹാജി, കെ ത്രിവിക്രമന്‍, സി ജയചന്ദ്രന്‍, മഹേഷ്ചന്ദ്ര ബാലിഗ, വിനോദ് നാരായണ്‍, സച്ചിന്‍ സൂര്യകാന്ത് മഖേശ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."