പി.ആര്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സിംഗപ്പൂര്‍ വിദ്യാര്‍ഥികള്‍ക്കിത് സുവര്‍ണാവസരം
സിംഗപ്പൂരില്‍ പഠിച്ച് അവിടെ സ്ഥിരതാമസത്തിനായി ശ്രമിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. പി.എസ്.എല്‍.ഇ അല്ലെങ്കില്‍ ജി.സി.ഇ പരീക്ഷയില്‍ ഏതെങ്കിലും ഒന്നില്‍ പാസ് ആയിട്ടുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് പി.ആര്‍ ന് അപേക്ഷിക്കാവുന്നതാണ്. മുമ്പ് പി.ആര്‍ ന് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ടുവര്‍ഷം കാത്തിരിക്കണമായിരുന്നു. നിലവില്‍ ഇ സര്‍വീസ് വെബ്‌സൈറ്റിലൂടെ 15 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പി.ആര്‍ നായി അപേക്ഷിക്കാം.
വിദ്യാര്‍ത്ഥികളോടൊപ്പം സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാന്‍ മാതാവിനോ മുത്തശ്ശിക്കോ മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ പിതാവിനോ മുത്തശ്ശനോ വിദ്യാര്‍ത്ഥികളെ അനുഗമിക്കാനുള്ള പാസ് ലഭിക്കും. വിദേശ വിദ്യാര്‍ഥിക്കൊപ്പം രക്ഷിതാക്കളില്‍ ഒരാള്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ അനുമതി. സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്നിട്ടുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത പാസ് അല്ലെങ്കില്‍ ഹ്രസ്വകാല സന്ദര്‍ശന പാസിനായി അപേക്ഷിക്കേണ്ടതുണ്ട്.
പാര്‍ട്ട് ടൈം കോഴ്‌സുകളോ, സായാഹ്ന, വാരാന്ത്യ കോഴ്‌സുകളോ ചെയ്യുന്നവര്‍ക്ക് സ്റ്റുഡന്റ്‌സ് പാസ് ലഭിക്കില്ലെന്ന് സിംഗപ്പൂര്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ചെക്ക്‌പോയിന്റ്‌സ് അതോറിറ്റി അറിയിക്കുന്നു.
വീസ നിയന്ത്രണത്തിന്റെ പ്രശ്‌നങ്ങളില്ലാതെ തന്നെ ബിരുദധാരികള്‍ക്ക് സാമൂഹിക സുരക്ഷാ സേവനങ്ങളും പൗരത്വത്തിനുള്ള വഴി കണ്ടെത്താനും ഈ പുതിയ മാറ്റം സഹായിക്കുന്നു. സിംഗപ്പൂരില്‍ 79,000ത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
In a unique initiative, students in Singapore are being given the chance to contribute to changes in the country's Permanent Residency laws, providing them with a valuable opportunity to shape policy and make a real impact on the future of the nation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."