ആഭ്യന്തര റൂട്ടിൽ പുതിയ ആറ് വിമാനങ്ങൾ അവതരിപ്പിച്ച് എയർ ഇന്ത്യ; കേരളത്തിനും നേട്ടം
മുംബൈ: ആഭ്യന്തര ശൃംഖല ഗണ്യമായി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് പുതിയ പ്രതിദിന ഫ്‌ളൈറ്റുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം, ഭുവനേശ്വർ, ബാഗ്‌ഡോഗ്ര എന്നിവിടങ്ങളിലേക്കാണ് പുതിയ മൂന്ന് വിമാനങ്ങൾ പ്രഖ്യാപിച്ചത്. കൊൽക്കത്തയിൽ നിന്ന് വാരണാസിയിലേക്കും ഗുവാഹത്തിയിലേക്കും പുതിയ വിമാനങ്ങൾ ഉണ്ടാകും. അതുപോലെ ഗുവാഹത്തി-ജയ്പൂർ റൂട്ടിലും ഒരു പുതിയ വിമാനം പറക്കും
ഇതിൽ അഞ്ച് റൂട്ടുകൾ എയർലൈനിൻ്റെ വിപുലീകരിക്കുന്ന ശൃംഖലയിലേക്ക് പുതിയ കൂട്ടിച്ചേർക്കലുകളാണ്. എയർ ഇന്ത്യ എക്‌സ്‌പ്രസ് വാഗ്ദാനം ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് സർവീസാണ് ഗുവാഹത്തി - ജയ്‌പൂർ വിമാനം. മുമ്പ് പ്രതിവാര രണ്ട് വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന ചെന്നൈ - തിരുവനന്തപുരം റൂട്ടിലെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, എയർലൈൻ പ്രതിദിന സർവീസ് ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ ചെന്നൈ - തിരുവനന്തപുരം റൂട്ടിൽ ആഴ്ചയിൽ ഒമ്പത് ഫ്ലൈറ്റുകൾ ഉണ്ടാകും.
പുതിയ ഫ്ലൈറ്റ് ഷെഡ്യൂൾ
ചെന്നൈ മുതൽ ഭുവനേശ്വർ വരെ
പുറപ്പെടൽ: ദിവസവും 07:45
എത്തിച്ചേരൽ: 09:30
മടക്കം: ദിവസവും 10:00
എത്തിച്ചേരൽ: 12:00
ചെന്നൈ മുതൽ ബാഗ്‌ഡോഗ്ര വരെ
പുറപ്പെടൽ: ദിവസവും 12:35-ന്
എത്തിച്ചേരൽ: 15:10
മടക്കം: ദിവസവും 15:40-ന്
എത്തിച്ചേരൽ: 18:15
ചെന്നൈ മുതൽ തിരുവനന്തപുരം വരെ
പുറപ്പെടൽ: ദിവസവും 18:50-ന്
എത്തിച്ചേരൽ: 20:20
മടക്കം: ദിവസവും 20:50
എത്തിച്ചേരൽ: 22:20
കൊൽക്കത്ത മുതൽ വാരാണസി വരെ
പുറപ്പെടൽ: ദിവസവും 07:40
എത്തിച്ചേരൽ: 09:05
മടക്കം: ദിവസവും 09:40
എത്തിച്ചേരൽ: 11:10
കൊൽക്കത്ത മുതൽ ഗുവാഹത്തി വരെ
പുറപ്പെടൽ: ദിവസവും 12:10-ന്
എത്തിച്ചേരൽ: 13:25
മടക്കം: ദിവസവും 20:50
എത്തിച്ചേരൽ: 22:05
ഗുവാഹത്തി മുതൽ ജയ്പൂർ വരെ
പുറപ്പെടൽ: ദിവസവും 13:55-ന്
എത്തിച്ചേരൽ: 16:35
മടക്കം: ദിവസവും 17:05-ന്
എത്തിച്ചേരൽ: 19:50
Air India Express is significantly enhancing its domestic network with the introduction of six new daily flights. The new routes include one flight between Chennai and Thiruvananthapuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."