സൈക്ലിങ്, ഇ-സ്കൂട്ടർ ട്രാക്കുകളിൽ അറ്റകുറ്റപ്പണി പൂർത്തിയായി
ദുബൈ: ദുബൈയിലെ നാല് സൈക്ലിങ്, ഇ-സ്‌കൂട്ടർ ട്രാക്കുകളിലായി 2,173 ലൈറ്റിഹങ് യൂനിറ്റുകളുടെ അറ്റകുറ്റപ്പണികൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പൂർത്തിയാക്കി. ട്രാക്കുകളിൽ അൽ ഖുദ്റ, ജുമൈറ, നദ്ദ് അൽ ശീബ, മിർദിഫ് ആൻഡ് മുശ്‌രിഫ് സൈക്ലിങ്, ഇ-സ്കൂട്ടർ ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നു.
സൈക്ലിങ്ങിൽ ഏർപ്പെടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്തു, സായാഹ്ന സമയങ്ങളിൽ സുരക്ഷിതമായ പാതകളും വ്യക്തമായ ദൃശ്യപരതയും നൽകുന്നതിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണ്. സൈക്ലിങ്ങിലും ഇ-വിനോദങ്ങളിലും പൊതുജനങ്ങൾ സന്തോഷത്തോടെ തങ്ങളുടെ ഹോബികളും കായിക വിനോദങ്ങളും പരിശീലിക്കുമെന്ന് ഉറപ്പു നൽകുന്നതിനാവശ്യമായ എല്ലാ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ ആർ.ടി.എ ബദ്ധശ്രദ്ധമാണെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്‌സ് ആൻഡ് ഫെസിലിറ്റീസ് മെയിൻ്റനൻസ് ഡയരക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു.
അറ്റകുറ്റപ്പണികൾ ഫീൽഡ് ഇൻസ്‌പെക്ടർമാരിൽ നിന്നുള്ള റിപ്പോർട്ടുകളിൽ മാത്രം ഒതുങ്ങാതെ ആർ.ടി.എയുടെ കോൾ സെൻ്റർ വഴിയും ആർ.ടി.എ ആപ്പിലെ മദീനതി സേവനത്തിലൂടെയും ലഭിക്കുന്ന പ്രതികരണവും, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പങ്കാളികൾ സമർപ്പിച്ച റിപ്പോർട്ടുകൾക്ക് പുറമേ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആർ.ടി.എയുടെ പങ്കാളികളുടെയും ശ്രമങ്ങളെയും ലൂത്ത പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."