നാലുമണിക്ക് കഴിക്കാന്‍ കോഴിമുട്ട കൊണ്ടൊരു കിടിലന്‍ പലഹാരം
കോഴിമുട്ടയും സവാളയുമൊക്കെ നമ്മുടെ അടുക്കളയിലെ നിത്യസാധനമാണ്. പെട്ടെന്ന് ഒരു സ്നാക് തയാറാക്കണമെന്നു തോന്നിയാല്‍ ഉണ്ടാക്കാവുന്ന അടിപൊളി പലഹാരമാണ് മുട്ടപ്പലഹാരം. കുട്ടികള്‍ക്കും വിരുന്നുകാര് വന്നാലുമൊക്കെ എളുപ്പത്തില്‍ ഉണ്ടാക്കികൊടുക്കാവുന്നതാണ്. ഒന്നു കഴിച്ചു നോക്കിയേ... കിടുവാണേ, ഒരെണ്ണം കഴിച്ചാല്‍ തന്നെ വയറു നിറയും.
കോഴിമുട്ട- 3
സവാള- 2
കറിവേപ്പില- രണ്ടു തണ്ട്
പച്ചമുളക്- 2
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് സവാള നൈസായി അറിഞ്ഞു ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടിയും പച്ചമുളകും ഉപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കടലമാവ് ചേര്‍ത്തു കൊടുത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂണ്‍ അരിപ്പൊടി കൂടി ചേര്‍ത്ത് ഒന്നുകൂടെ മിക്സ് ചെയ്യുക.
ആവശ്യമെങ്കില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. കട്ടിയുള്ള പരിവത്തില്‍ മിക്സ് തയാറാക്കുക. ഇനി പുഴുങ്ങിയ മുട്ടയെടുത്ത് രണ്ടായി മുറിച്ച ശേഷം ഒരു കഷണം എടുത്ത് അതിനെ തയ്യാറാക്കി വച്ച സവാള മിക്സ് ഉപയോഗിച്ച് നന്നായി കവര്‍ ചെയ്യുക. ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."