ഒരിക്കല്‍ കൂടി അവസരം; പത്താം ക്ലാസ് തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും സ്ഥിര സര്‍ക്കാര്‍ ജോലി; അങ്കണവാടികളില്‍ ഒഴിവ്
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പോത്തുകല്ല് പഞ്ചായത്തില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സ്ഥിരം ഒഴിവിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാനാവുക.
യോഗ്യത
വര്‍ക്കര്‍
എസ്.എസ്.എല്‍.സി വിജയം.
ഹെല്‍പ്പര്‍
എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവരായിരിക്കണം.
എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് ഉണ്ടായിരിക്കും.
അപേക്ഷകള്‍ ആഗസ്റ്റ് 16 വരെ സ്വീകരിക്കും.
വിലാസം
ശിശുവികസന പദ്ധതി ഓഫീസര്‍
ഐ.സി.ഡി.എസ് നിലമ്പൂര്‍ അഡീഷണല്‍
സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം
മുസ്ലിയാരങ്ങാടി
എടക്കര, 679331
എന്ന വിലാസത്തിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനം സന്ദര്‍ശിക്കുക.
peramanant government job in kerala anganawadi helper recruitment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."