കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം, എക്‌സിലൂടെ വിശദീകരണം നല്‍കി പൊലിസ്
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി മെഡിക്കല്‍ കോളേജില്‍ വനിതാ ഡോകടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് തെറ്റായി കൈകാര്യം ചെയ്‌തെന്ന ആരോപണത്തെ തള്ളി കൊല്‍ക്കത്ത പോലീസ്. ആത്മഹത്യയെക്കുറിച്ച് പൊലിസ് കുടുംബത്തെ അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. കോള്‍ വന്നത് കൊല്‍ക്കത്ത പോലീസില്‍ നിന്നല്ലെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് എക്‌സില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലുടെ കൊല്‍ക്കത്ത പൊലീസ് പ്രസ്താവനയിറ്്ക്കിയത്. കൊല്‍ക്കത്ത പോലീസ് ഡോക്ടറുടെ മൃതദേഹം സംസ്‌കരിച്ചിട്ടില്ല, അവളുടെ കുടുംബമാണ് അവളെ സംസ്‌കരിച്ചത്, പൊലിസ് വ്യക്തമാക്കി.
കേസിന്റെ അന്വേഷണത്തില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതി പൊലിസിനെ ഒഴിവാക്കുകയും അന്വേഷണം സി.ബി.ഐ ക്ക് കൈമാറുകയും ചെയ്തതിനെ തുടര്‍ന്നാണിത്. കേസ് ഡയറിയും മറ്റെല്ലാ രേഖകളും കൈമാറാന്‍ കോടതി പൊലിസിന് നിര്‍ദേശം നല്‍കി. കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം സ്ഥലത്തെത്തി. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക മെഡിക്കല്‍, ഫോറന്‍സിക് സംഘത്തെയും സി.ബി.ഐ അയച്ചിട്ടുണ്ട്. ആഗസ്റ്റ് 9 ന് രാവിലെയാണ് ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളിനുള്ളില്‍ കണ്ടെത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരു വളണ്ടിയര്‍ അറസ്റ്റിലായി.
സര്‍ക്കാര്‍ നടത്തുന്ന മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും നീതി ആവശ്യപ്പെട്ടും പശ്ചിമ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായ ആറാം ദിവസമായ ബുധനാഴ്ചയും സമരം തുടര്‍ന്നു. യുവതിയുടെ മരണത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നത്.
The Kolkata Police have released a detailed explanation of the murder case of a woman doctor, providing insight into the investigation and circumstances surrounding the crime. Get the latest updates on this shocking incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."