HOME
DETAILS

വിളച്ചിലെടുത്താല്‍ എന്ത് എസ്.ബി.ഐ, എന്ത് പഞ്ചാബ് നാഷണല്‍ ബാങ്ക്, എട്ടിന്റെ പണി കൊടുത്ത് കര്‍ണാടക സര്‍ക്കാര്‍

  
Web Desk
August 14 2024 | 17:08 PM

Karnataka Government Ends Transactions with Public Sector Banks like SBI PNB

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുമതിയോടുകൂടി ഫിനാന്‍സ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളോടും ഈ രണ്ട് ബാങ്കുകളിലുമുള്ള മുഴുവന്‍ നിക്ഷേപങ്ങളും പിന്‍വലിക്കാനാണ് ഫിനാന്‍സ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. 

ഈ ബാങ്കുകളില്‍ ഇനി നിക്ഷേപങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ബാങ്കുകളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി നേരത്തെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പരിശോധന നടത്തി പരിഹാരം കണ്ടെത്താന്‍ ബാങ്കുകളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് യാതൊരുവിധ പരിഹാരവും ഉണ്ടായില്ല. ഇതാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

The Karnataka government has terminated its transactions with public sector banks, including State Bank of India and Punjab National Bank, citing reasons for the move. This decision may impact the banking operations and services in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  20 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  20 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  20 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  20 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  20 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  20 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  20 days ago