ജനനേന്ദ്രിയം മുറിച്ച കേസ്; ഗംഗേശാനന്ദക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക പീഡനം ചെറുക്കാനാണ് പെണ്‍കുട്ടി കൃത്യം ചെയ്തതെന്നാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. അതേസമയം കേസില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം. പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും, അത് ചെറുക്കുന്നതിനിടെയാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പൊലിസിന് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നാണ് ഗംഗേശാനന്ദയ്‌ക്കെതിരെ കേസ് എടുത്തത്.
എന്നാല്‍ പിന്നീട് ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെണ്‍കുട്ടി മൊഴി മാറ്റിപറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗംഗേശാനന്ദയെ ആക്രമിക്കാന്‍ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തുകയും ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തത്.
Crime branch filed charge sheet against Gangesananda case thiruvanathapuram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."