HOME
DETAILS

എം പോക്സ് പടർന്നു പിടിക്കുന്നു; 517 മരണം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

  
August 15 2024 | 01:08 AM

who declared public heath health emergency due to monkey pox

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ  എം പോക്സ്  (മങ്കി പോക്സ്) പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.  അതി തീവ്രമായി കോംഗോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്,

ആഫ്രിക്കയിൽ ഇതുവരെ 517 പേരാണ് എം പോക്സ് ബാധിച്ച് മരിച്ചതെന്നാണ് കണക്കുകൾ. I7000 പേർക്ക് രോഗബാധയെന്ന് സംശയം. 13 രാജ്യങ്ങളിലാണ് ആകെ എം പോക്സ് റിപ്പോർട്ട് ചെയ്തത്. 60 ശതമാനം രോഗവർധനയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ സാഹചര്യങ്ങൾ അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ എം പോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

The World Health Organization (WHO) has declared the mpox outbreak a public health emergency of international concern (PHEIC) due to its rapid spread in the Democratic Republic of Congo and other African countries



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ് 

oman
  •  6 days ago
No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  6 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  6 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  6 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  6 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  6 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  6 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  6 days ago