മലപ്പുറത്ത് അതിശക്തമായ മഴ, മലവെള്ളപ്പാച്ചില്‍; നാലിടത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
മലപ്പുറം: മലപ്പുറത്ത് അതിശക്ത മഴ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലും അനുഭവപ്പെട്ടു. പല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നാലിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മലപ്പുറം, നിലമ്പൂര്‍ താലൂക്കുകളിലായാണ് ക്യാംപുകള്‍ ആരംഭിച്ചത്.
കാരക്കോട്, മണിമൂളി, മരുത എന്നീ സ്കൂളുകളിലേക്ക് 300ഓളം പേരെ മാറ്റി പാര്‍പ്പിച്ചു. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്നാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.
ജില്ലയിലുടനീളം ഇന്നലെ ഉച്ചയ്ക്ക് ശേഷം കനത്ത മഴയായിരുന്നു. കാരക്കോണം പുഴയിലും കോരം പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇരു പുഴകളിലേയും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കാരക്കോണം പുഴയോട് ചേര്‍ന്നുള്ള പുന്നക്കല്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. അക്കിത്തോടിന് സമീപത്തെ വീടുകളില്‍ വെള്ളംക്കയറി. പൂച്ചന്‍ക്കൊല്ലി പ്രദേശത്തെ ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാടുകാണി ചുരത്തിലില്‍ നിരോധിച്ച ഗതാഗതം പുനസ്ഥാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സാഹായത്തോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. 10 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. കൂടാതെ ചുരത്തില്‍ മരം കടപുഴകി വീഴുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."