നൂറ് ദിവസത്തെ ഭരണത്തിന് നൂറ് കത്തുകളയച്ചു
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാരിന്റെ നൂറ് ദിവസത്തെ ഭരണകോട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൂറ് കത്തുകള്‍.
മലപ്പുറം മുനിസിപ്പല്‍ മുസ്‌ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിക്ക് തപാലിലൂടെ നൂറ് കത്തുകള്‍ അയച്ചത്.
പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ മലപ്പുറം ടൗണിലെ തപാല്‍പെട്ടിയില്‍ കത്തുകള്‍ പോസ്റ്റ് ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം നഗരസഭാ പാര്‍ട്ടി ലീഡര്‍ ഹാരിസ് ആമിയന്‍ നിര്‍വഹിച്ചു.
മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് സമീര്‍ കപ്പൂര്‍ അധ്യക്ഷനായി.
മലപ്പുറം മണ്ഡലം യൂത്ത്‌ലീഗ് ട്രഷറര്‍ അഷ്‌റഫ് പാറച്ചോടന്‍, പി.കെ ബാവ, ഹക്കീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍, ഫെബിന്‍ കളപ്പാടന്‍, സി.പി സാദിഖലി, സി.പി അബ്ദുറഹിമാന്‍, സദ്ദാദ് കാമ്പ്ര, സുഹൈല്‍സാദ് പറമ്പന്‍, സി.പി നാണി, സുബൈര്‍ മൂഴിക്കല്‍, എസ്.വാജിദ്, ഷമീര്‍ വാളന്‍, പി.കെ സക്കീര്‍ ഹുസൈന്‍, സജീര്‍ കളപ്പാടന്‍, നൗഫല്‍ കാട്ടുങ്ങല്‍, റഷീദ് കാളമ്പാടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."