HOME
DETAILS

സ്വാതന്ത്ര്യദിനത്തിൽ സുവർണ്ണനേട്ടം സ്വന്തമാക്കി മബേല ഇന്ത്യൻ സ്കൂൾ

  
Web Desk
August 15 2024 | 15:08 PM

Mabela Indian School won gold on Independence Day

മബേല: ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്യ്രരദിനം വർണ്ണാഭമായ ആഘോഷപരിപാടികളോടെ മബേല ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ചു. ഇന്ത്യയുടെ സമ്പന്നമായ കലാ സാംസ്കാരിക പൈതൃകവും പ്രകൃതി സംരക്ഷണത്തിൻ്റെ സന്ദേശവും വിളിച്ചോതിയ നിരവധി പരിപാടികൾ അവതരിപ്പിക്കപ്പെട്ട ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ശ്രീ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ രണ്ടായിരത്തിലധികം ഭാഗമായി വിദ്യാർത്ഥികൾ അണിനിരന്ന് അവതരിപ്പിച്ച നൃത്ത സംഗീത ചിത്രകലകളുടെ അവതരണം ഇന്റർ നാഷണൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി.

WhatsApp Image 2024-08-15 at 20.21.11.jpeg

ഒമാൻ ദേശീയഗാനവും തുടർന്ന് ഇന്ത്യൻ ദേശീയഗാനവും ആലപിച്ച് ആരംഭിച്ച ചടങ്ങിൽ സ്കൂൾ അങ്കണത്തിൽ വിശിഷ്ടവ്യക്തികൾ വൃക്ഷത്തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് ഒമാനിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് അച്ചടക്കവും ഏകോപനവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ അംബാസിഡർ ശ്രീ അമിത് നാരംഗ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങളിലും ഭാഷകളിലും പ്രതിഫലിക്കുന്ന സാംസ്കാരിക ഉത്സവങ്ങളിലും ബഹുസ്വരതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സവിശേഷതയായ നാനാത്വത്തിലെ ഏകത്വത്തെ ഓർമ്മപ്പെടുത്തി ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്രമേയമായ 'വികസിത ഭാരതത്തിലൂന്നി രാഷ്ട്രപുരോഗതിയിലും വികസനത്തിലും രാജ്യം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.

WhatsApp Image 2024-08-15 at 20.21.10 (1).jpeg

വിദ്യാലയത്തിലെ കെജി മുതൽ 12 വരെയുള്ള ഗ്രേഡുകളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ അണിനിരന്ന് അവതരിപ്പിച്ച സംഗീതം, നൃത്തം, എന്നിവയുടെ സാംസ്കാരിക സമന്വയത്തിലൂടെ സ്വന്തമാക്കിയ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് പരിപാടിയുടെ ഒരു നാഴികക്കല്ലായി മാറി. ജമ്മുകാശ്മീരിൻ്റെ സ്വന്തം കലാരൂപമായ റഊഫ് മുതൽ കേരളത്തിലെ മോഹിനിയാട്ടം വരെയുള്ള പതിനഞ്ചോളം വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. കൂടാതെ അവയുടെ ഗാനങ്ങളും വിദ്യാർത്ഥികൾ തത്സമയം ആലപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണായക പങ്കുവഹിച്ച പതിനഞ്ചോളം ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങൾ വിദ്യാർത്ഥികൾ ചേർത്ത് വെച്ച് സ്‌കൂൾ മൈതാനത്തിൽ അവതരിപ്പിച്ച പ്രദർശനവും കാണികളെ അത്ഭുതപ്പെടുത്തി. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിന്റെ വിധികർത്താവ് ശ്രീ. അരവിന്ദർ സിംഗ് ഭാട്ടി, തന്റെ പ്രസംഗത്തിൽ റെക്കോർഡ് ۵۵۰ വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.

WhatsApp Image 2024-08-15 at 20.21.10 (2).jpeg

സ്വാതന്ത്ര്യദിനാഘോഷത്തിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കാനും കൂടെ നിന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പരിശീലിപ്പിച്ച അധ്യാപകർ എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു. വർണ്ണശബളമായ ആഘോഷപരിപാടികളിൽ ഒമാനിലെ സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ അമിത് നാരംഗിനോടൊപ്പം പത്നി ശ്രീമതി ദിവ്യ നാരംഗ്, ഇന്ത്യൻ എംബസി സെക്കണ്ട് സെക്രട്ടറി ശ്രീ ജയപാൽ ദെന്തെ, ഒമാനിലെ ഇന്ത്യൻ സ് കൂളുകളുടെ ഡയറക്‌ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ബോർഡ് വൈസ് ചെയർമാനും, മബേല സ്കൂൾ ഡയറക്‌ടർ ഇൻ ചാർജുമായ ശ്രീ സയ്യിദ് സൽമാൻ, മബേല സ്‌കൂൾ ഡയറക്‌ടർ ഇൻ ചാർജ് ശ്രീ കൃഷ്ണേന്ദു, സീനിയർ പ്രിൻസിപ്പൽ ആൻ്റ് എഡ്യൂക്കേഷൻ അഡ്വൈസർ ശ്രീ വിനോഭ എം. പി, മബേല സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ. ഷമീം ഹുസൈൻ, സ്കൂ‌ൾ മാനേജ്മെന്റ്ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  a day ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago