വയനാട് ദുരന്തം, പുനരധിവാസത്തിന് വീട് നല്‍കാന്‍ സന്നദ്ധരായവര്‍ അറിയിക്കണം, ജില്ലാ കളക്ടര്‍
വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നല്‍കാന്‍ സന്നദ്ധരായവര്‍ വിവരം നല്‍കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകള്‍ വാടകയ്ക്ക് നല്‍കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വ്യക്തമാക്കി. വൈത്തിരി, അമ്പലവയല്‍, മുട്ടില്‍, മേപ്പാടി, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കല്‍പ്പറ്റ നഗരസഭാ പരിധിയിലുമാണ് നിലവില്‍ വീടുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
വാടകയിനത്തില്‍ പ്രതിമാസം 6000 രൂപ സര്‍ക്കാര്‍ അനുവദിക്കും. വീടുകള്‍, വീടുകളുടെ മുകള്‍ നിലകള്‍, ഒറ്റമുറികള്‍, ഹൗസിങ് കോളനികള്‍, മതസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് താത്ക്കാലിക താമസത്തിന് ആവശ്യമായിട്ടുള്ളത്. ദുരന്ത ബാധിതരെ വീടുകളില്‍ അതിഥികളായും സ്വീകരിക്കാം. ഈ മാസം (ഓഗസ്റ്റ്) തന്നെ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526804151, 8078409770 നമ്പറുകളില്‍ ബന്ധപ്പെടാം.
The District Collector of Wayanad is seeking individuals willing to donate houses for the rehabilitation of those affected by the recent disaster. If you're willing to help, please come forward and contact the authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."