HOME
DETAILS
MAL
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അരികെട്ടി അബൂബക്കർ ഫൈസി അന്തരിച്ചു
August 16, 2024 | 1:38 AM
വാരാമ്പറ്റ: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അരികെട്ടി അബൂബക്കർ ഫൈസി (72) അന്തരിച്ചു. സമസ്ത വയനാട് ജില്ല മുശാവറ അംഗവും ജില്ല സുന്നി മഹല്ല് ഫെഡറേഷൻ മെമ്പറും ആയിരുന്നു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിലെ ആദ്യ കാല ബാച്ചിലെ ബിരുദധാരിയായിരുന്നു അന്തരിച്ച അബൂബക്കർ ഫൈസി. കേരളത്തിലെ വിവിധ മഹല്ലുകളിൽ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിക്കുകയും നിരവധി ശിഷ്യന്മാരുടെ ഉസ്താദും കൂടിയായിരുന്നു അദ്ദേഹം.
മർഹൂം അരികെട്ടി അബ്ദുള്ള മുസ്ലിയാരുടെയും ചേലക്കാട് അണിയാപുറം ആയിഷയുടെയും മകനാണ്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ശുഹൈബ് ഹൈത്തമി, സഅദ് എന്നിവർ മക്കളാണ്. മുഫ് ലിഹ മാനന്തവാടി, ഷാഹിന നന്തോത്ത് എന്നിവർ മരുമക്കളാണ്. രാവിലെ 9.30 ന് ബപ്പനം ജുമാമസ്ജിദിൽ വച്ച് മയ്യത്ത് നിസ്കാരം നടക്കും. വരാമ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."