വീണ്ടും കൊലക്കളമായി തലസ്ഥാനം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു, ഒരാഴ്ചക്കിടെ രണ്ടാമത്തെ കൊലപാതകം
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് മുട്ടത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. ക്രിമിനൽ കേസ് പ്രതിയായ ഷിബിലി (34) യാണ് കൊല്ലപ്പെട്ടത്. ബീമാപള്ളിയ്ക്ക് സമീപമുള്ള പ്രദേശമായ ഇവിടുത്തെ കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക സൂചന.
ഇന്നലെ അർധരാത്രിയോടു കൂടി ഏതാനും യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് ഷിബിലിയെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രാഥമികവിവരം. നാട്ടുകാർ അറിയിച്ചതോടെ പൊലിസ് സ്ഥലത്തെത്തി. കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങൾ സമീപത്തുനിന്ന് പൊലിസ് കണ്ടെടുത്തു. പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി എന്നാണ് വിവരം.
അതേസമയം, തുടർകൊലപാതകങ്ങൾക്ക് വേദിയാവുകയാണ് സംസ്ഥാനത്തിന്റെ തലസ്ഥാനം. ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവായിരുന്ന വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.
A young man named Shibili (34) was hacked to death in Thiruvananthapuram, Kerala. This is the second murder in the state capital within a week, following the killing of a gang leader, Vettu Kathi Joy, last Friday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."