വിഴിഞ്ഞത്ത് അപൂര്‍വ കാഴ്ചയായി സൂര്യമല്‍സ്യം; 2000 കിലോ ഭാരമുള്ള ഈ മല്‍സ്യം ഒറ്റയടിക്ക് 30 കോടി മുട്ടവിരിയിക്കും
തിരുവനന്തപുരം വിഴിഞ്ഞത്ത് കരയ്ക്കടിഞ്ഞുവന്ന മല്‍സ്യം അപൂര്‍വകാഴ്ചയായി. സൂര്യമല്‍സ്യം എന്ന മല്‍സ്യമാണ് വിഴിഞ്ഞം കരയ്ക്കടിഞ്ഞത്. സൂര്യമല്‍സ്യം അഥവാ (ഓഷ്യന്‍ സണ്‍ ഫിഷ്). ഇതിന്റെ എല്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരമുള്ള മല്‍സ്യമാണിത്. ഓഷ്യന്‍ സണ്‍ ഫിഷ് അഥവാ കോമണ്‍ മോളെ- മോളെ എന്നാണിത് അറിയപ്പെടുന്നത്. ഇതിന്റെ രൂപം കാഴ്ചയില്‍ ഭീകരമാണെങ്കിലും കടലിലെ ഒരു പാവം മല്‍സ്യമാണിത്. അതായത് ഈ മല്‍സ്യം ആരെയും ഉപദ്രവിക്കാറില്ല എന്നതു തന്നെ.
ഒറ്റനോട്ടത്തില്‍ തിരണ്ടിയെ പോലെയാണ് തോന്നുക. എന്നാല്‍ പരന്ന് ഉരുണ്ട രൂപത്തിലുള്ള ഈ മല്‍സ്യത്തിന് വാലുകളില്ല. ചെറിയ രണ്ടു ചിറകുകള്‍ മാത്രമാണുള്ളത്. വലുപ്പമേറിയ കണ്ണുകളാണിവയ്ക്ക്. മുതുകില്‍ മുള്ള് ഉള്ളിലേക്ക് വളഞ്ഞു പല്ലുകള്‍ മൂടിയ തരത്തിലാണ് ഇവയുടെ ചുണ്ടുകള്‍. അതിനാല്‍ ഒന്നിനെയും ഇവ കടിക്കാറില്ല. ജെല്ലി ഫിഷുകളാണ് ഇവരുടെ പ്രധാന ഭക്ഷണം. അത് ധാരാളം കഴിക്കും. അതിനാല്‍ തന്നെ കടലിന്റെ ആവാസവ്യവസ്ഥ നിയന്ത്രിക്കുന്നതില്‍ ഈ മല്‍സ്യത്തിന് വളരെയേറെ പങ്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഉള്‍ക്കടലിലാണ് ഇൗ സൂര്യമല്‍സ്യത്തെ കൂടുതലും കാണുന്നത്.
ഉഷ്ണമേഖല കാലാവസ്ഥയും മിതോഷ്ണ ജലത്തിലുമാണ് ഇവ വസിക്കുക. സാധാരണ പെണ്‍സൂര്യ മല്‍സ്യങ്ങള്‍ ഒരേസമയം 30,00,00,000ത്തോളം മുട്ടകള്‍ ഇടാറുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ഇവയ്ക്ക് 2000 കിലോഗ്രാം വരെ ഭാരമുണ്ടാവുകയും ചെയ്യും. കേരളത്തിലെ തീരങ്ങൡ വളരെ അപൂര്‍വമായി മാത്രമേ ഇവയെ കാണാറുള്ളൂ. ഇവയെ ആരും ഭക്ഷണമാക്കാറില്ല. എന്നാല്‍, ജപ്പാനിലും തായ്‌ലന്‍ഡിലും കൊറിയയിലുമൊക്കെ ഈ മല്‍സ്യം വിശിഷ്ട ഭക്ഷണമാണ്. വിഴിഞ്ഞത്ത് കരയ്ക്കടിഞ്ഞ ഈ മല്‍സ്യത്തെ തിരികെ കടലിലേക്ക് തന്നെ തിരിച്ചയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."