കെ.ഐ.സി രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൌൺസിൽ (കെ.ഐ.സി) രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിച്ചു. ആഗസ്ത് 15 ന് മംഗഫ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന രാഷ്ട്രരക്ഷാ സംഗമത്തിൽ ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കേന്ദ്ര ചെയർമാൻ ശംസുദ്ധീൻ ഫൈസി സംഗമം ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇസ്മായിൽ വള്ളിയോത്ത് പ്രമേയ പ്രഭാഷണം നിർവഹിച്ചു.
“ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ആയിരക്കണക്കിന് ധീര ദേശാഭിമാനികൾ അവരുടെ ചോരയും വിയർപ്പും ഒഴുക്കിയാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിതന്നത്.വൈവിധ്യങ്ങളെ ചേർത്ത് പിടിച്ചും ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ സംരക്ഷിച്ചും രാജ്യത്തിന്റെ പൈതൃകം തകരാതെ സംരക്ഷിക്കാൻ നമുക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.നമ്മുടെ മഹത്തായ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ ഇനിയും യാഥാര്‍ത്ഥ്യമാകാത്തത് ആശങ്കയുനർത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര നേതാക്കളായ ഇ.സ് അബ്ദുറഹിമാൻ ഹാജി, ഹകീം മൗലവി, നാസർ കോഡൂർ, സലാം പെരുവള്ളൂർ, എഞ്ചിനീയർ മുനീർ പെരുമുഖം മറ്റു കേന്ദ്ര മേഖലാ നേതാക്കൾ പരിപാടികൾ ഏകോപിച്ചു.
ആബിദ് ഫൈസി സ്വാഗതവും ഫൈസൽ കുണ്ടൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."