മുതുകാട് കള്ളുഷാപ്പില്‍ ഉടമ സ്ഥാപിച്ച ബോര്‍ഡ് സമരക്കാര്‍ നീക്കി
നിലമ്പൂര്‍: മുതുകാട് കള്ളുഷാപ്പിനെതിരെയുള്ള ജനകീയ സമിതിയുടെ സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ നിര്‍ദ്ദിഷ്ട ഷാപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ചതു മണിക്കൂറുകള്‍ക്കുള്ളില്‍ ജനകീയ സമരസമിതിയിലെ കുട്ടികളും സ്ത്രീകളും ചേര്‍ന്നു മാറ്റി.
ആറ് വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ ഷാപ്പു തുറന്നു പ്രവര്‍ത്തിക്കാന്‍ എക്സൈസ് വകുപ്പ് ലൈസന്‍സ് നല്‍കുകയായിരുന്നു. ഇതിനെതിരേ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഷാപ്പിനു മുന്നില്‍ അനിശ്ചിതകാല ധര്‍ണ നടക്കുന്നതിനിടയിലാണു ഷാപ്പുടമ ബോര്‍ഡ് സ്ഥാപിച്ചത്.
ജനകീയ സമരത്തിനു പിന്തുണയുമായി നഗരസഭ രംഗത്തു വരുകയും സെപ്റ്റംബര്‍ അഞ്ചിന് എക്സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ജനകീയ സമരത്തെ വെല്ലുവിളിച്ചു കൊണ്ടാണു ഷാപ്പുടമ ഇന്നലെ വൈകീട്ട് നാലോടെ ബോര്‍ഡ് സ്ഥാപിച്ചതെന്നു സമരക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."