HOME
DETAILS

ഐഫോണ്‍ ആരാധകര്‍ക്കിത് സന്തോഷവാര്‍ത്ത, ഐഫോണ്‍ 14 പ്ലസ് ഇപ്പോള്‍ സ്വന്തമാക്കാം 20,000 രൂപ വിലക്കുറവില്‍

  
August 16 2024 | 11:08 AM

iPhone 14 Plus Now Available at a Discount of 20000

ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ 14 പ്ലസ് ഇപ്പോള്‍ 20,000 രൂപ വിലക്കുറവില്‍ വാങ്ങിക്കാം, ഫ്‌ലിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയ്‌ലിന്റെ ഭാഗമായാണ് ഓഫര്‍. 

79,600 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 14 പ്ലസിന്റെ 128 ജിബി ബ്ലൂ വേരിയന്റിന് 59,999 രൂപയാണ് ഫ്‌ലിപ്പ് കാര്‍ട്ടില്‍ വില. ഇതിനു പുറമെ ഫ്‌ലിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5 ശതമാനം കാഷ്ബാക്കും ലഭിക്കും. 6.7 ഇഞ്ച് റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലെയാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. 12 എംപി വീതമുള്ള ഡബിള്‍ ക്യാമറയും, 12 എംപി സെല്‍ഫി ക്യാമറയാണുള്ളത്. എ15 ബയോനിക് ചിപും 6 കോര്‍ പ്രൊസസറും വരുന്ന ഫോണില്‍ ആപ്പിളിന്റെ അപ്‌ഡേറ്റുകളെല്ലാം ലഭ്യമാണ്. സിരി, ഫേസ് ഐഡി, ബാരോമീറ്റര്‍, ആംബ്യന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നി സവിശേഷതകള്‍ ഈ മോഡലില്‍ നല്‍കിയിട്ടുണ്ട്. 

ഐഫോണ്‍ 14 പ്ലസ് ബ്ലൂവില്‍ ഇരട്ട സിം (നാനോ+ഇസിം) ഉപയോഗിക്കാം. 20 വാട്ട്‌സ് അഡാപ്റ്റര്‍ ഉപയോഗിച്ച് അരമണിക്കൂര്‍ കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മെഗ്‌സേഫ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും, 26 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും 20 മണിക്കൂര്‍ വരെ സ്ട്രീമിങും 100 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്കും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. വെള്ളം, പൊടി എന്നിവയെ ചെറുക്കാനുള്ള ഐപി 68 റേറ്റിംഗുള്ള ഫോണാണ് ഐഫോണ്‍ 14 പ്ലസ്. 30 മിനുറ്റോളം സുരക്ഷ ആറ് മീറ്റര്‍ വരെ ആഴത്തില്‍ ഫോണ്‍ നല്‍കും എന്നാണ് കമ്പനി വാദിക്കുന്നത്.

Exciting news for iPhone fans! The iPhone 14 Plus is now available at a discounted price of ₹20,000. Don't miss out on this incredible opportunity to own the latest Apple device at a lower price. Learn more about the offer and upgrade your smartphone today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago