
ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോക്ക് 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ഓണക്കാലത്ത് പൊതു വിപണിയില്‍ ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിന് ശക്തമായ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്പറേഷന് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ഓണക്കാലത്ത് പച്ചക്കറിപലവ്യഞ്ജനങ്ങള്ക്ക് വില കൂടാന്‍ സാധ്യതയുണ്ടെന്ന്് സപ്ലൈകോ വിലയിരുത്തുന്നു. സപ്ലൈകോ സ്റ്റോറുകളിലൂടെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാന്‍ സാധിച്ചാല്‍, പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടല്‍.
ഓണക്കാലത്ത് സബ്സിഡി സാധനങ്ങളുടെ ക്ഷാമം പൂര്‍ണമായും പരിഹരിക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് സപ്ലൈകോ ഇപ്പോള്‍, സബ്സിഡി സാധനങ്ങളായ മട്ടയരി, ജയ അരി, ചെറിയ കടല, മല്ലി, മുളക്, വെളിച്ചെണ്ണ, പീസ് പരിപ്പ് തുടങ്ങിയവ സ്റ്റോറുകളില്‍ ആവശ്യത്തിന് ലഭ്യമാണ്. അതേസമയം വന്‍പയര്‍, ചെറുപയര്‍, പഞ്ചസാര, പച്ചരി, തുവരപ്പരിപ്പ്, ഉഴുന്ന് തുടങ്ങിയവയുടെ ലഭ്യത വളരെ കുറുവാണെന്ന പരാതികള്‍ ഉയരുന്നുണ്ട്. കൂടാതെ ഏറെ നാളുകളായി സപ്ലൈകോ സ്റ്റോറുകളില്‍ പഞ്ചസാര ലഭ്യമല്ലെന്ന പരാതിയും നിലനില്ക്കുന്നു.
ഓണത്തിനു മുമ്പ് തന്നെ 13 ഇനം സബ്സിഡി സാധങ്ങളും സ്റ്റോറുകളില്‍ എത്തിക്കാനുളള ശ്രമത്തിലാണ് അധികൃതരുള്ളത്. സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നവരില്‍ ഭൂരിഭാഗവും സപ്ലൈകോയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഓണച്ചന്തകള്‍ സെപ്റ്റംബര്‍ നാലുമുതല്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് സപ്ലൈകോ. ഓണക്കാലത്ത് സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി, സബ്സിഡിയേതര സാധനങ്ങള്‍ കൂടുതലായി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
വിപണിയില്ലെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ 205 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 100 കോടി രൂപ ധനവകുപ്പ് സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. ഇതുകൂടാതെ 120 കോടി രൂപ കൂടി നല്‍കാനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണിയില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. റവന്യു, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ മേല്‍ നോട്ടത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, എ.ഡി.എം, ആര്.ഡി.ഒ, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങുന്ന സംഘം ഓരോ ജില്ലകളിലും സ്ക്വാഡുകളായി പരിശോധനകള്‍ നടത്തും.
The Kerala Finance Department has sanctioned ₹225 crore to SupplyCo to ensure adequate provisions and essentials for the upcoming Onam festival. This allocation aims to facilitate a smooth and joyful celebration of the state's iconic harvest festival
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഎം നഗരസഭ ചെയർമാൻ അറസ്റ്റിൽ
Kerala
• 5 days ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• 5 days ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• 5 days ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന് മരിച്ചു
Kerala
• 5 days ago
ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്
Kerala
• 5 days ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 5 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 5 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 5 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 5 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 5 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 5 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 5 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 5 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 5 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 5 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 5 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 5 days ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 5 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 5 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 5 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 5 days ago