അമേരിക്കന്‍ കമ്പനിയായ കെല്ലനോവയെ ഏറ്റെടുക്കാനൊരുങ്ങി സ്‌നിക്കേഴ്‌സിന്റെ ഉടമസ്ഥരായ മാര്‍സ്
അമേരിക്കന്‍ ലഘുഭക്ഷണ നിര്‍മാതാക്കളായ കെല്ലനോവയെ ഏറ്റെടുക്കാനൊരുങ്ങി ജനപ്രിയ ചോക്ലേറ്റ് ബ്രാന്‍ഡായ സ്‌നിക്കേഴ്‌സിന്റെ ഉടമസ്ഥരായ മാര്‍സ്. 36 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 3 ലക്ഷം കോടി രൂപ) മാര്‍സ് കെല്ലനോവയെ ഏറ്റെടുക്കുന്നതെന്ന്് പ്രശസ്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രിങ്കിള്‍സ്, ചീസ്ഇറ്റ് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് കെല്ലനോവ. ഓഹരിയൊന്നിന് 7,010 രൂപ വീതം നല്‍കിയാണ് ഏറ്റെടുക്കല്‍. 2008ല്‍ 23 ബില്യണ്‍ ഡോളര്‍ മുടക്കി റിഗ്ലിയെ ഏറ്റെടുത്ത ശേഷം മാര്‍സിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.
ഇടപാട് പൂര്‍ത്തിയാകുന്നതോടെ കെല്ലനോവ മാര്‍സിന്റെ ഭാഗമായിത്തീരും. 2025 ഓഗസ്റ്റിനുള്ളില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഈ കാലയളവില്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ 12 മാസം കൂടി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ദീര്‍ഘിപ്പിക്കാം.
ഏറ്റെടുക്കല്‍ പ്രക്രിയയില്‍ മാര്‍സിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ ടെര്‍മിനേഷന്‍ ഫീയായി 1.25 ബില്യണ്‍ ഡോളര്‍ മാര്‍സ് നല്‍കേണ്ടിവരും. മറിച്ച്, കെല്ലനോവ ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ഏറ്റെടുക്കല്‍ പ്രക്രിയയില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ 800 മില്യണ്‍ ഡോളര്‍ മാര്‍സിന് നഷ്ടപരിഹാരമായി കൊടുക്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയടക്കമുള്ള മാര്‍ക്കറ്റുകളില്‍ സാന്നിധ്യമുള്ള കെല്ലനോവയ്ക്ക് ആഗോള തലത്തില്‍ 23,000 ജീവനക്കാരാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രിയമായ കെല്ലോഗ്‌സ് കോണ്‍ഫ്‌ളേക്‌സിന്റെ ഉടമസ്ഥരും കെല്ലനോവയാണ്. 50 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള മാര്‍സിന് ലോകവ്യാപകമായി 1.5 ലക്ഷം ജീവനക്കാരാണുള്ളത്. ഭക്ഷ്യ ബിസിനസ് കൂടാതെ വളര്‍ത്തുമൃഗ സംരക്ഷണ മേഖലയിലും കമ്പനി പ്രവര്‍ത്തിക്കുന്നു. സ്‌നാക്‌സ് ഫുഡ് മേഖലയിലെ മൂന്നോളം കമ്പനികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ മാത്രം മാര്‍സ് ഏറ്റെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."