HOME
DETAILS

ഇന്ത്യയിലേക്ക് പറക്കാം ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ; സ്പെഷ്യൽ ഓഫറുമായി ഇത്തിഹാദ് എയർലെൻസ്

  
Ajay
August 16 2024 | 14:08 PM

Fly to India on the worlds largest passenger plane Etihad Airlines with special offer

അബുദബി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര നടത്തിയാലോ.എന്നാൽ അത് ഉടൻ തന്നെ യാതാർത്ഥ്യം മാവുകയാണ് അബുദബിയുടെ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഐക്കോണിക് വിമാനമായ എയര്‍ബസ് എ380 മുംബൈയിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുകയാണ്. നാല് മാസ കാലയളവിലേക്കാണ് സര്‍വീസുകള്‍ നടത്തുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എയർബസ് എ380 വിമാനത്തിന് രണ്ടു നിലകളും നാലു എഞ്ചിനുകളുമാണുള്ളത് . എയർബസ് എ380  ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം.ഈ വര്‍ഷം സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇത്തിഹാദ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നടത്തുക. അബുദബി-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക. നിലവില്‍ ഇത്തിഹാദ് എയർലെൻസ് അബുദബിയില്‍ നിന്ന്  ഇന്ത്യയിലെ 11 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇത് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടക്കുന്നമുണ്ട്. 

മുംബൈയിലേക്കുള്ള നാല് മാസത്തെ സര്‍വീസിന് പ്രത്യേക ഓഫറും ഇത്തിഹാദ് എയർലെൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടേണ്‍ ടിക്കറ്റില്‍ അബുദബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 8,380 ദിര്‍ഹം ആണ് ചാർജ് വരുന്നത്. ഇതേ വിമാനത്തിന്‍റെ മുംബൈയില്‍ നിന്ന് അബുദബി റിട്ടേണ്‍ ടിക്കറ്റിന് 8329 ദിര്‍ഹമാണ് നിരക്ക്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അബുദബി-മുംബൈ റിട്ടേണ്‍ ടിക്കറ്റിന് 2,380 ദിര്‍ഹം ആണ് ചാർജ്. മുംബൈ- അബുദബി റിട്ടേണ്‍ ടിക്കറ്റിന് 2,200 ദിര്‍ഹം വരുന്നുണ്ട്. ഓഗസ്റ്റ് 25 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റുകൾ ലഭിക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  20 minutes ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  32 minutes ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  an hour ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  an hour ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  2 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 hours ago