HOME
DETAILS

കുവൈത്ത്; നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളത്തിൽ കുടുങ്ങിയത് നൂറുകണക്കിന് പ്രവാസികള്‍

  
Web Desk
August 16 2024 | 15:08 PM

Kuwait Hundreds of expats caught up in mandatory biometric fingerprinting

കുവൈത്ത് സിറ്റി:കുവൈത്തിൽ നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നത് നടപ്പാക്കിയതോടെ കഴിഞ്ഞ മാസങ്ങളില്‍ നൂറുകണക്കിന് നിയമവിരുദ്ധരായ പ്രവാസികളെ  പിടികൂടാൻ  അധികാരികളെ സഹായിച്ചതായി കുവൈത്തിലെ അൽ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 2023 മെയ് മാസത്തിലാണ് കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ടിലും രാജ്യത്തിലേക്കുള്ള കര അതിര്‍ത്തികളിലും ഇലക്ട്രോണിക് രീതിയില്‍ വിരലടയാളം രേഖപ്പെടുത്തുന്ന ബയോമെട്രിക് സംവിധാനം സ്ഥാപിച്ചത്. ഇതോടെ കുവൈത്തിൽ നിയമവിരുദ്ധമായി തങ്ങുന്നവരും വിവിധ കേസുകളില്‍ പൊലിസ് തിരയുന്നവരുമായ ആളുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികളെയാണ് പിടികൂടിയതെന്ന് അൽ ഖബസ്  പത്രം സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അറസ്റ്റിലായവരുടെ കൃത്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിൽ ലഭ്യമല്ല.

ഈ വര്‍ഷത്തിന്റെ ആദ്യം രാജ്യത്തിലെ പ്രവാസികള്‍ക്കും,പൗരന്മാര്‍ക്കും ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകുന്നതിനുള്ള സമയപരിധി നീട്ടിനൽകിയിരുന്നു. ബയോമെട്രിക് വിരലടയാള സംവിധാനം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു. നിലവില്‍ കുവൈത്ത് പൗരന്മാര്‍ക്ക് സെപ്റ്റംബര്‍ 30 വരെയും പ്രവാസികള്‍ക്ക് ഡിസംബര്‍ 31 വരെയുമാണ് ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകുന്നതിനുള്ള സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ബയോ മെട്രിക് കേന്ദ്രങ്ങളില്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടതിനാലും പൗരന്മാര്‍ക്കും വിദഗ്ധര്‍ക്കും ബയോമെട്രിക് രേഖപ്പെടുത്തുന്ന നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമായാണ് പ്രവാസികള്‍ക്ക് കൂടുതല്‍ സമയം കുവൈത്ത് അനുവദിച്ചത്.

അതിര്‍ത്തികള്‍ക്കു പുറമെ, കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതിനായി പ്രത്യേക കേന്ദ്രങ്ങളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കഴിയാത്ത പ്രായമായവര്‍ക്കും രോഗികള്‍ക്കും വേണ്ടി കുവൈത്ത് ഹോം ബയോമെട്രിക്‌സ് സേവനവും ആരംഭിച്ചിട്ടുണ്ട്.

ബയോമെട്രിക് വിരലടയാള പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ നിന്ന് സ്വദേശികളോ വിദേശികളോ ആയ ആര്‍ക്കും തന്നെ ഇളവില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേവ്യക്തമാക്കിയിരുന്നു. സമയ പരിധി കഴിയുന്നതിന് മുമ്പ് വിരലടയാളം രേഖപ്പെടുത്താത്തവര്‍ക്ക് സര്‍ക്കാരുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തലാക്കുമെന്ന് അധികൃതര്‍  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഥവാ ഇവര്‍ക്ക് ഡ്രൈവിംഗ് , വിസ, ഐഡി കാര്‍ഡ് ,ലൈസന്‍സ് തുടങ്ങിയ പുതുക്കാനോ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേടാനോ കഴിയുകയില്ല. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.8 ദശലക്ഷത്തില്‍ ഏകദേശം 3.3 ദശലക്ഷം വിദേശ പൗരമാരാണ്. ഇവരുടെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുകയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തുകയും രാജ്യത്തു നിന്ന് പുറത്താക്കപ്പെട്ടവര്‍ വ്യാജരേഖകളില്‍ തിരികെ വരുന്നത് തടയാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago