വിദ്യാഭ്യാസ നേട്ടങ്ങള്‍ തകര്‍ക്കരുത്: ടി.വി ഇബ്രാഹിം എം.എല്‍.എ
പൂക്കോട്ടൂര്‍: വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരുന്നതിന് പകരം കേരളം കൈവരിച്ച നേട്ടങ്ങള്‍ തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. പൂക്കോട്ടൂര്‍ അത്താണിക്കലില്‍ നടന്ന കെ.എസ്.ടി.യു മലപ്പുറം വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളും പദ്ധതികളും വന്‍നേട്ടമാണുണ്ടാക്കിയത്. അധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിച്ചതും പാക്കേജ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയതും ഈ മേഖലയെ ശാക്തീകരിക്കുകയാണ് ചെയ്തത്, അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി.എം ജലീല്‍ അധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ഉപഹാരസമര്‍പ്പണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി.കെ ഹംസ, പി.കെ.എം ഷഹീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മാഈല്‍, പി.എ സലാം, വി.പി സലീം, സി.മുഹമ്മദ്, എന്‍. മുഹമ്മദ്, എം.പി സുനീര്‍, കെ.എം അബ്ദുള്ള, മജീദ് കാടേങ്ങല്‍, എം സിദ്ദീഖ്, സഫ്തറലി വാളന്‍, കോട്ട വീരാന്‍കുട്ടി, പി.ടി. അഹമ്മദ് റാഫി, പി കുഞ്ഞിമുഹമ്മദ്, വി ഷാജഹാന്‍, അന്‍വര്‍ ബഷീര്‍, കെ. ഫെബിന്‍, ജനറല്‍ സെക്രട്ടറി എ.എ. സലാം, മജീദ് വെള്ളില സംസാരിച്ചു. ഡയറ്റ് അധ്യാപകന്‍ പാലക്കല്‍ മുഹമ്മദ് മുസ്തഫയും റസാഖ് കക്കാടും ക്ലാസൈടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."