HOME
DETAILS
MAL
ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടി, മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ കേസ്
August 16 2024 | 16:08 PM
തൃശൂര്‍: സാമ്പത്തിക തട്ടിപ്പു പരാതിയില്‍ സംവിധായകന്‍ മേജര്‍ രവിക്കെതിരെ കേസെടുത്ത് ഇരിങ്ങാലക്കുട പൊലീസ്. ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണു നടപടി. ഇരിങ്ങാലക്കുട കോടതിയുടെ നിര്‍ദേശപ്രകാരമാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
മേജര്‍ രവിക്കെതിരെ പരാതിയുമായി ധനകാര്യ സ്ഥാപനം ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. മേജര്‍ രവി ഉടമസ്ഥനായുള്ള തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസില്‍ പ്രതിയാണ്.
A non-bailable case has been filed against Major Ravi for allegedly embezzling funds from a financial institution. This serious accusation highlights the need for a thorough investigation into the matter
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."