HOME
DETAILS
MAL
കുവൈത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ പുതിയ റഡാർ സംവിധാനം
August 16 2024 | 17:08 PM
കുവൈത്ത് സിറ്റി:കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും ഗതാഗത നിയമലംഘനം നടത്തുന്നവരെയും കണ്ടെത്താനായി, ആഭ്യന്തര മന്ത്രാലയം പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ച റഡാർ സംവിധാനം അവതരിപ്പിച്ചു. ആദ്യ ഘട്ടമെന്നോണം ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പുതിയ സുരക്ഷാ പട്രോളിംഗും അതിന്റെ ഉപകരണങ്ങളും വിവിധ റിംഗ് റോഡുകളിലും എക്‌സ്പ്രസ് വേകളിലും പരീക്ഷിച്ചു.
പ്രഥമ പരീക്ഷണത്തിലൂടെ തന്നെ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. അമിതവേഗതയിലായിരുന്ന 85 വാഹനങ്ങളും അനധികൃത സ്ട്രീറ്റ് റേസിംഗിൽ ഏർപ്പെട്ട 4 വാഹനങ്ങളുമാണ് പരിശോധനയിൽ ട്രാഫിക് പൊലിസ് പിടികൂടിയത്, കൂടാതെ ലൈസൻസ് പ്ലേറ്റും ഹെൽമെറ്റും ഇല്ലാതെ യാത്ര ചെയ്ത രണ്ടു മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."