മലപ്പുറത്തെ ഊട്ടി വണ്ടി അറസ്റ്റില്‍, അമ്പരന്ന് യാത്രക്കാര്‍
മലപ്പുറം: മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെ.എസ്.ആര്‍.ടി.സി ബസ് ജപ്തി ചെയ്തു. 2008ല്‍ തിരൂര്‍ക്കാട് അപകടത്തില്‍ യാത്രക്കാരി മരിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ബസ് കോടതി ജപ്തി ചെയ്തത്.
മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്കുള്ള ഏക ബസാണിത്. മറ്റു കെ.എസ്.ആര്‍.ടി.സി ബസുകളെല്ലാം അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനുണ്ടായാല്‍ ഇതെ ബസാണ് ജപ്തി ചെയ്യാറുള്ളത്. അന്തര്‍സംസ്ഥാന ബസായതിനാല്‍ യാത്ര മുടങ്ങും. ഇതോടെ കോടതി നടപടികള്‍ പാലിച്ച് നഷ്ടപരിഹാരം നല്‍കി വാഹനം തിരിച്ചെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഊട്ടി ബസ് തന്നെ കോടതി ജപ്തി ചെയ്തത്.
ഊട്ടിയില്‍ നിന്ന് മഞ്ചേരിയിലെത്തിയ ബസില്‍ കോടതി ജീവനക്കാര്‍ കയറി മലപ്പുറത്തെത്തി ജപ്തി നോട്ടിസ് നല്‍കിയപ്പോഴാണ് ഉദ്യോഗസ്ഥരും അമ്പരന്നത്. ഊട്ടിയിലേക്കുള്ള യാത്രക്കാര്‍ മലപ്പുറത്ത് കാത്തിരിക്കുന്ന സമയത്തായിരുന്നു നടപടി. നോട്ടിസ് പതിച്ച് വാഹനം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.
എന്നാല്‍ യാത്ര മുടങ്ങാതിരിക്കാന്‍ മലപ്പുറം ഡിപ്പോ നിലമ്പൂരിലെ സൂപ്പര്‍ ഡീലക്സ് ബസ് പ്രയോജനപ്പെടുത്തി സര്‍വിസ് നടത്തി. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം അടക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 36 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി യാത്രക്കാരിക്ക് നല്‍കാനുള്ളത്.
A KSRTC bus en route from Malappuram to Ooty was seized due to an unpaid compensation related to a 2008 accident. The court-ordered seizure disrupted the bus service, forcing KSRTC to use an alternative bus for the route.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."