HOME
DETAILS

'മദ്‌റസ ബോര്‍ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അമുസ്‌ലിം കുട്ടികളെ ചേര്‍ക്കരുത്, സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും' താക്കീതുമായ മധ്യപ്രദേശ് സര്‍ക്കാര്‍

  
Farzana
August 17 2024 | 07:08 AM

Madhya Pradeshs New Rule Bars Non-Muslim Students from Attending Madrasas Threatens Registration Cancellation

ഭോപ്പാല്‍: മദ്‌റസ ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അമുസ്‌ലിം കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്ന നിയമവുമായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്. ഇത്തരം സ്ഥാപനളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ മതപഠനത്തിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കാവൂ എന്നും മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. 

'അമുസ്‌ലിം സമുദായത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ത്തതായി കണ്ടെത്തിയാല്‍ അവരുടെ ഗ്രാന്‍ഡുകള്‍ നിര്‍ത്തലാക്കുകയും രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും' നോട്ടീസില്‍ പറയുന്നു. 

മദ്‌റസ ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന അമുസ്‌ലിം കുട്ടികളുടെ സര്‍വേ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ (NCPCR) ശുപാര്‍ശയെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി അമുസ്‌ലിം കുട്ടികളെ മദ്‌റസ ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളില്‍ ചേര്‍ത്തതിനെ ചൊല്ലി നിരവധി സംഘര്‍ഷങ്ങള്‍ മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുട്ടികളുടെ എണ്ണം പെരുപ്പിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഗ്രാന്‍ഡ് ലഭിക്കുന്നതിന് വേണ്ടിയാണ് അമുസ്‌ലിം കുട്ടികളെ ഈ വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നതെന്ന് ആരോപണം എന്‍.സി.പി.സി.ആര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. മധ്യപ്രദേശിലെ മദ്‌റസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചേരുന്ന കുട്ടികള്‍ മതപഠനത്തിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗോ ആരോപിച്ചിരുന്നു.

മധ്യപ്രദേശിലെ മദ്‌റസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 9,000ത്തിലധികം ഹിന്ദു കുട്ടികള്‍ ചേര്‍ന്നതായാണ് ഈ വര്‍ഷം ജൂണിലെ എന്‍.സി.പി.സി.ആര്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. തുടര്‍ന്ന് സര്‍വേ നടത്താന്‍ മുഖ്യമന്ത്രിയായ മോഹന്‍ യാദവിനോട് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

 The BJP-led government in Madhya Pradesh has implemented a new rule prohibiting non-Muslim students from attending madrasas and similar educational institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  18 hours ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  19 hours ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  20 hours ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  20 hours ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  20 hours ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  20 hours ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  20 hours ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  21 hours ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  21 hours ago