നിങ്ങള്‍ക്ക് ചൊറിച്ചിലുണ്ടാവാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, ചര്‍മത്തിലെ ചൊറിച്ചിലിന് പരിഹാരമിതാ
എല്ലാ മനുഷ്യരിലും ഉണ്ടാവുന്നതാണ് ചൊറിച്ചില്‍. ശരീരത്തിലെ ഏതുഭാഗത്തും ചൊറിച്ചിലുണ്ടാകാം. എന്നാല്‍ ഇത് പലകാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. അലര്‍ജികൊണ്ടോ മറ്റെന്തെങ്കിലും രോഗങ്ങള്‍കൊണ്ടോ വരണ്ട ചര്‍മം തുടങ്ങി പലകാരണങ്ങള്‍ കൊണ്ടും ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.
വൈദ്യശാസ്ത്രപരമായി ഇതിനെ പ്രൂറിറ്റിസ് എന്നാണ് അറിയപ്പെടുന്നത്. ചൊറിച്ചില്‍ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് വരണ്ട ചര്‍മം തന്നെയാണ്. നമ്മുടെ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കവചമാണല്ലോ നമ്മുടെ ചര്‍മ്മം. ഈ ചര്‍മ്മത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ചര്‍മം വലിഞ്ഞു മുറുകുകയും വരണ്ടു ചെതുമ്പലുകള്‍ പോലുള്ള ചര്‍മമായി മാറുകയും ചെയ്യുന്നു. ഏതു കാലാവസ്ഥയിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഈ വരണ്ട ചര്‍മ്മം.
കൊതുക്, മൂട്ട പോലുള്ള ചെറു പ്രാണികള്‍ കടിച്ചാല്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. ഈ പ്രാണികള്‍ കടിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചര്‍മം തടിച്ചു ചുവക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. പലര്‍ക്കും പലതിനോടുമായിരിക്കും അലര്‍ജിയുണ്ടാകുക.
ചിലര്‍ക്ക് പൊടിയാവാം മറ്റുചിലര്‍ക്ക് ചില ഭക്ഷണങ്ങളാവാം ചിലരില്‍ സോപ്പ് അലര്‍ജിയുണ്ടാക്കാം വളര്‍ത്തുമൃഗങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ തുടങ്ങി പലതിലും പലര്‍ക്കും അലര്‍ജി ഉണ്ടാവാം. എക്‌സിമ,സോറിയാസിസ് പോലുള്ള രോഗാവസ്ഥകള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നവയാണ്. ഇവ പലപ്പോഴും ചര്‍മത്തില്‍ വരള്‍ച്ചയും ചൊറിച്ചിലും വീക്കവും ഉണ്ടാക്കുകയും എക്‌സിമ കാലക്രമേണ മാറുമെങ്കിലും ഇവ ചര്‍മത്തില്‍ അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
അതുപോലെ കരപ്പന്‍, മറ്റു ഫംഗസ് അണുബാധകള്‍, പേന്‍ എന്നിവയും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കാറുണ്ട്. മാത്രമല്ല, മാനസിക വിഷമതകള്‍ മൂലവും ചൊറിച്ചില്‍ ഉണ്ടാവാം. നനഞ്ഞ തുണിയോ കോട്ടണില്‍ പൊതിഞ്ഞ ഐസ് ക്യൂബ് പോലുള്ളവ ചൊറിച്ചിലുളള സ്ഥലങ്ങളില്‍ വയ്ക്കുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് ചൊറിച്ചില്‍ മൂലമുണ്ടാകുന്ന ചര്‍മ്മ വീക്കം കുറയ്ക്കാനും നല്ലതാണ്. ചര്‍മത്തിലെ നിര്‍ജലീകരണം തന്നെയാണ് പലപ്പോഴും ചൊറിച്ചില്‍ ഉണ്ടാക്കുന്നത്.
പ്രത്യേകിച്ച് എസിയില്‍ ഇരിക്കുന്നത് വരണ്ടചര്‍മക്കാര്‍ക്ക് അത് കൂടുവാന്‍ കാരണമാകുന്നു. അതിനാല്‍ നന്നായി വെള്ളം കുടിക്കുക. ചര്‍മത്തിലെ ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ആപ്പിള്‍ സിഡാര്‍ വിനഗര്‍.തുല്യ അളവില്‍ ആപ്പിള്‍ സിഡാര്‍ വിനഗറും വെള്ളവും യോജിപ്പിച്ച് ഒരു കോട്ടണില്‍ മുക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്തു തേക്കുന്നത് വളരെ ആശ്വാസകരമാണ്. അതുപോലെ വെളിച്ചെണ്ണ ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാനും ചൊറിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നതാണ്. അതിനാല്‍ ചൊറിച്ചില്‍ ഉള്ള ഭാഗത്തു വെളിച്ചെണ്ണ തേച്ചിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."