HOME
DETAILS

ഉത്തര്‍പ്രദേശില്‍ അധ്യാപകന്‍ ബലാത്സംഗം ചെയ്ത 14 കാരി മരിച്ചു, മരണം 20ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം

  
Anjanajp
August 17 2024 | 11:08 AM

Girl 14 Raped By School Teacher In UP Dies After Months Of Treatment

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ ക്രൂരബലാത്സംഗത്തിനിരയായ 14 വയസുകാരി മരിച്ചു. സോണഭദ്ര ദുധി സ്വദേശിനിയായ കുട്ടി 20 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. 

സ്‌കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ എന്നയാളാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഇയാള്‍ ഒളിവിലാണ്. 

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ നടന്ന കായികമത്സരത്തില്‍ പങ്കെടുക്കാനായി പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ പ്രതി കുട്ടിയെ ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. 

വീട്ടിലെത്തിയ പെണ്‍കുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതോടെയാണ് കുടുംബം ഇക്കാര്യം അറിയുന്നത്. 

നാണക്കേടാകുമെന്ന് കരുതി കുട്ടിയുടെ കുടുംബവും സംഭവത്തില്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. ഇതിനിടെ, സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതിയായ വിശ്വംഭര്‍ 30,000 രൂപ കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ജൂലൈ 10 ന് പിതാവ് പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോക്സോ വകുപ്പകളടക്കം ചുമത്തി വിശ്വംഭറിനെതിരേ പൊലിസ് കേസെടുക്കുകയായിരുന്നു.

കൊല്‍ക്കത്തയില്‍ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച വാര്‍ത്തയും പുറത്തുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  8 days ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  8 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  8 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  8 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  8 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  8 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  8 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  8 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  8 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  8 days ago