HOME
DETAILS
MAL
'ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും'; പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്രം
August 17 2024 | 11:08 AM
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉറപ്പ് നല്കി.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ സമിതിയുമായി പങ്കിടാന്‍ സാധിക്കും.ഫോര്‍ഡ, ഐഎംഎ, ഡല്‍ഹിയിലെ മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകള്‍ ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനം.
അതേസമയം ഡെങ്കിപ്പനി, മലേറിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ എത്തണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."