വിദ്വേഷ പ്രസംഗം; എസ്.എന്‍.ഡി.പി നേതാവ് പ്രദീപ് ലാലിനെതിരെ കേസ്
വിദ്വേഷ പ്രസംഗം; എസ്.എന്‍.ഡി.പി നേതാവ് പ്രദീപ് ലാലിനെതിരെ കേസ്
ആലപ്പുഴ: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ എസ്.എന്‍.ഡി.പി നേതാവിനെതിരെ കേസ്. കായംകുളം മുസ് ലിം ഐക്യവേദിയുടെ പരാതിയിലാണ് എസ്.എന്‍.ഡി.പി കായംകുളം യൂണിയന്‍ സെക്രട്ടറി പ്രദീപ് ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ് ലിങ്ങള്‍ ഈഴവരുടെ ശത്രുക്കളാണെന്നായിരുന്നു പ്രദീപ് ലാലിന്റെ പരാമര്‍ശം.
എസ്.എന്‍.ഡി.പി ഘോഷയാത്ര കമ്മിറ്റിയില്‍ സംസാരിക്കവെയായിരുന്നു പ്രദീപ് ലാലിന്റെ വര്‍ഗീയ പ്രസംഗം. വര്‍ഗീയ കലാപമുണ്ടായ നാടാണ് കായംകുളം. ഈഴവ- മുസ് ലിം സംഘര്‍മായിരുന്നു അത്. അന്ന് നിരവധി പേര്‍ ആക്രമണം നേരിട്ടു. ഏത് നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതുയള്ള നാടാണ് കായംകുളം. അവിടെ നമ്മുടെ സംഘടനാശേഷം ശക്തിപ്പെടുത്തണെന്നുമായിരുന്നു പ്രദീപ് ലാല്‍ പറഞ്ഞത്.
മാത്രമല്ല എസ്.എന്‍.ഡി.പി കായംകുളത്ത് സ്ഥലം കൈയ്യേറിയിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. കൈയേറിയ ഭൂമി സര്‍ക്കാര്‍ പതിച്ച്‌നല്‍കിയില്ല. എല്ലാ മതക്കാരും കൈയ്യേറിയപ്പോള്‍ എസ്.എന്‍.ഡി.പിയും കൈയ്യേറി. ഈ ഭൂമിയിലാണ് നഗരത്തില്‍ ഓഡിറ്റോറിയം പണിതതെന്നും പ്രദീപ് തുറന്ന് പറഞ്ഞിരുന്നു. ഡി.സി.സി അംഗം പനക്കല്‍ ദേവരാജന്‍ അടക്കമുള്ള സദസില്‍ വെച്ചാണ് പ്രദീപിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കായംകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യക്തിയാണ് പ്രദീപ് ലാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."