HOME
DETAILS

ഭൂമി കുംഭകോണം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

  
Web Desk
August 18 2024 | 00:08 AM

Karnataka governor gives nod to prosecute Siddaramaiah in land scam

ബംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി(മുഡ) ഭൂമി കൈമാറ്റത്തിൽ ക്രമക്കേട് നടന്നതായ ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. ആക്ടിവിസ്റ്റുകളായ പ്രദീപ് കുമാർ, ടി.ജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവർ നൽകിയ പരാതികളിലാണ് നടപടി. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, 2023ലെ ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 218 എന്നിവ പ്രകാരം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവർണർ അനുമതി നൽകിയത്.

അഴിമതി ആരോപണത്തിൽ പ്രോസിക്യൂട്ട് ചെയ്യാതിരിക്കണമെങ്കിൽ ഏഴുദിവസത്തിനകം കാരണം ബോധിപ്പിക്കമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26ന് സിദ്ധരാമയ്യക്ക് ഗവർണർ നോട്ടിസ് നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷന് അനുമതി നൽകരുതെന്ന് കർണാടക മന്ത്രിസഭ ഗവർണറോട് ആവശ്യപ്പെട്ടു. നോട്ടിസ് പിൻവലിക്കണമെന്നും സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

അഴിമതി വിരുദ്ധ പ്രവർത്തകനായ ടി.ജെ എബ്രഹാം നൽകിയ പരാതിയിലാണ് ഗവർണർ സിദ്ധരാമയ്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. മുഡയിലെ ക്രമക്കേടിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു ആവശ്യം. കോടിക്കണക്കിന് രൂപയുടെ അഴിമതി സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവതി മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയടക്കിയെന്നാണ് ആരോപണം. പാർവതിക്ക് മൈസൂരു പരിസരത്ത് 3.17 ഏക്കർ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ടി.ജെ എബ്രഹാം ജൂലൈയിൽ ലോകായുക്തയ്ക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

സിദ്ധരാമയ്യയ്ക്കു പുറമേ, ഭാര്യ ബി.എം പാർവതി, മകൻ എസ്. യതീന്ദ്ര, മൂഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി. അഴിമതിയിൽ സിദ്ധരാമയ്യയ്ക്കും ഭാര്യ്ക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണയുടെ ആരോപണം.

എന്നാൽ ഭാര്യക്ക് നഷ്ടപരിഹാരം ലഭിച്ചതാണിതെന്നും 1998ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്നുമാണ് സിദ്ധരാമയ്യയുടെ വിശദീകരണം. അതേസമയം 2004ൽ മല്ലികാർജുന അനധികൃതമായി കൈയടക്കിയ ഭൂമിയാണിതെന്നാണ് സ്‌നേഹമയി ആരോപിക്കുന്നത്. പിന്നീട് സർക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്തുവെന്നും അവർ ആരോപിച്ചു.

ഗവർണറുടെ നടപടിയെ ബി.ജെ.പി സ്വാഗതം ചെയ്തു. എന്നാൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കും മന്ത്രിമാർക്കുമെതിരായ അന്വേഷണത്തിൽ ഗവർണറുടെ നടപടി വൈകുമ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ അടിസ്ഥാനരഹിതമായ പരാതിയിൽ ഗവർണർ അതിവേഗത്തിലാണ് പ്രവർത്തിച്ചതെന്നും ഇത് രാഷ്ട്രീയ പ്രേരിത ഗൂഢാലോചനയാണെന്ന് സംശയിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

കോടതിയിൽ നേരിടും: സിദ്ധരാമയ്യ 

ബംഗളൂരു: തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഭരണഘടനാ വിരുദ്ധമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണറുടെ തീരുമാനം നിയമത്തിനെതിരാണെന്നും ഈ നീക്കത്തെ കോടതിയിൽ നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജിവയ്‌ക്കേണ്ട കുറ്റമൊന്നും താൻ ചെയ്തിട്ടില്ല. മന്ത്രിസഭയും ഹൈക്കമാൻഡും എം.എൽ.എമാരും എം.പിമാരും തന്നോടൊപ്പമുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Karnataka Governor Thawarchand Gehlot grants permission to prosecute Chief Minister Siddaramaiah in connection with alleged corruption in a Mysuru Urban Development Authority land transfer case. The complaint, filed by activists, accuses Siddaramaiah and his family of illegal land acquisition.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  14 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  14 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  14 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  14 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  15 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  15 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  16 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  16 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  16 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  17 hours ago