ദുബൈയില്‍ മൂന്നാംഘട്ട ശേഖരണ യജ്‌ഞം : 434 കിലോ ഇ-മാലിന്യം റീസൈക്കിള്‍ ചെയ്തു
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള സി.എസ്.ആര്‍ മുഖമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് യു.എ.ഇ ആസ്റ്റര്‍ ഗ്രീന്‍ ചോയ്സ് ഉദ്യമത്തിന്റെ ഭാഗമായി ഫലപ്രദമായ മൂന്നാംഘട്ട ഇ-മാലിന്യ ശേഖരണ ദൗത്യം സംഘടിപ്പിച്ചു. പരിസ്ഥിതി സുസ്ഥിരതയോടുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു. യു.എ.ഇയിലെ ആറ് മേഖലകളില്‍ കNക്ഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ചു കൊണ്ട് ഇ-സ്‌ക്രാപ്പിയുമായി സഹകരിച്ച് ഈ ഉദ്യമത്തിലൂടെ 434 കിലോ ഇ-മാലിന്യങ്ങള്‍ പുനരുപയോഗ പ്രക്രിയക്ക് വിധേയമാക്കാന്‍ സാധിച്ചു.
ഇതുവരെ ഈ ഉദ്യമത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി 1,248 കിലോഗ്രാം ഇ-മാലിന്യങ്ങളാണ് റീസൈക്കിള്‍ ചെയ്തത്. ആസ്റ്റര്‍ ജൂബിലി മെഡിക്കല്‍ സെന്റര്‍ ബര്‍ ദുബായ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ മന്‍ഖൂല്‍ അല്‍ റഫ ദുബായ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ് ദുബായ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ, മെഡ്കെയര്‍ ഓര്‍ത്തോപീഡിക് സ്പൈന്‍ ഹോസ്പിറ്റല്‍ ഷൈഖ് സായിദ് റോഡ് ദുബായ്, മെഡ്കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫ ദുബായ് എന്നീ സ്ഥാപനങ്ങളാണ് ഈ ഉദ്യമത്തെ പിന്തുണച്ചത്. ഈ ഉദ്യമത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ 2020-ല്‍ 496 കിലോ, 2023-ല്‍ 318 കിലോ, ഇപ്പോള്‍ 2024-ല്‍ 434 കിലോ ഇ-മാലിന്യവും, വിജയകരമായി റിസൈക്കിള്‍ ചെയ്യാന്‍ സാധിച്ചു.
വിവിധ യൂനിറ്റുകളില്‍ നിന്നുള്ള ആസ്റ്റര്‍ ജീവനക്കാര്‍ സമീപത്തെ കടകളില്‍ നിന്നും അവരുടെ വീടുകളില്‍ നിന്നുമായി പ്രത്യേക കലക്ഷന്‍ ബോക്‌സുകളിലേക്ക് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഈ ഉദ്യമത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ശേഖരിച്ച ഇ-മാലിന്യങ്ങള്‍ ഇ-സ്‌ക്രാപ്പി ഉത്തരവാദിത്തത്തോടെ പുനരുപയോഗ പ്രക്രിയക്ക് വിധേയമാക്കുകയും, ദൗത്യത്തിന് നേതൃത്വം നല്‍കിയ ആസ്റ്റര്‍ വോളണ്ടിയേഴ്സ് യുഎഇക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
'ആസ്റ്ററില്‍, പാരിസ്ഥിതിക സുസ്ഥിരതയ്ക്കുള്ള തങ്ങളുടെ സമര്‍പ്പണം അതിന്റെ കോര്‍പ്പറേറ്റ് ഇഎസ്ജി നയത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
കുറച്ച് വര്‍ഷങ്ങളായി, 5 ദശലക്ഷത്തിലധികം ആളുകളെ സ്വാധീനിച്ച 76,900-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ നയിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഉയര്‍ന്നുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."