നോൽ കാർഡ്: ടോപ്പ്അപ്പിൽ വർധനവ്
ദുബൈ: മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫിസുകളിൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ് അപ് തുക 20ൽ നിന്ന് 50 ദിർഹമായി വർധിപ്പിച്ചു. . ഇത് സംബന്ധിച്ച പ്രഖ്യാപനം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) എക്‌സിൽ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഓൺലൈനായി കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല. ഇക്കഴിഞ്ഞ ജനുവരിയിൽ ആർ.ടി.എ മിനിമം ടോപ്പ് അപ്പ് 5 ദിർഹമിൽ നിന്ന് 20 ദിർഹമായി ഉയർത്തിയിരുന്നു.
മെട്രോ ട്രാൻസിറ്റ് നെറ്റ്‌വർക്കിൽ ഒരു റൗണ്ട് ട്രിപ്പ് കവർ ചെയ്യുന്നതിന് യാത്രക്കാർക്ക് അവരുടെ നോൽ കാർഡിൽ 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം. പ്രീപെയ്ഡ് സ്മാർട്ട് കാർഡ് എന്ന നിലയിൽ ദുബൈ മെട്രോ, ബസ്, ട്രാം, വാട്ടർ ബസുകൾ എന്നിവയുൾപ്പെടെ ദുബൈയിലുടനീളമുള്ള പൊതുഗതാഗതത്തിന് പണം നൽകുന്നതിന് നോൽ കാർഡ് ഉപയോഗിക്കുന്നു.
ടാക്സി നിരക്കുകൾ, പാർക്കിംഗ്, ദുബൈ പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000ത്തിലധികം ഷോപ്പുകൾ, റസ്റ്ററൻ്റുകൾ, സ്റ്റോറുകൾ എന്നിവയിലും കാർഡ് ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."