കുടവയര്‍ കൊണ്ടു ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എങ്കില്‍ പരന്ന വയറാക്കാന്‍ ഇവ കഴിച്ചു നോക്കൂ
കുടവയറാണ് ഇപ്പോള്‍ എല്ലാവരുടെയും വില്ലന്‍. ആണായാലും പെണ്ണായാലുമൊക്കെ വയര്‍ ചാടുന്നത് വലിയ പ്രശ്‌നം തന്നെയാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍. ചെറുപ്പക്കാരിലും കുട്ടികളിലുമൊക്കെ മാറുന്ന ജീവിത ശൈലിയും ഭക്ഷണരീതികളുമെല്ലാം തന്നെ വയര്‍ ചാടാന്‍ ഇടയാക്കുന്നു. വയര്‍ ചാടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം കൂടിയാണ്. ചാടുന്ന വയര്‍ ഒതുങ്ങാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളും ഫലവര്‍ഗങ്ങളും ഉണ്ട്. ഇതൊന്നു കഴിച്ചുനോക്കൂ...
ചെറുനാരങ്ങ
വൈറ്റമിന്‍ സി ധാരാളമടങ്ങിയ ചെറുനാരങ്ങ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് തടി കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഡിടോക്‌സിഫൈയിങ് ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. ഇതിലെ പോളിഫിനോളുകള്‍ തടി കൂടുന്നത് തടയാനും കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാനും സഹായിക്കുന്നു. ഇത് വയറും കുറയ്ക്കാനും സഹായിക്കുന്നു.
ആപ്പിള്‍
നാരുകളാല്‍ സമൃദ്ധമാണ് ആപ്പിള്‍. ഇതിലെ പെക്ടിന്‍ സോലുബിള്‍ ഫൈബറാണ്. ഇതിലെ ഫോളിഫിനോളുകള്‍ ഫാറ്റ് മെറ്റബോളിസത്തെ സഹായിക്കുകയും ഇവ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുകയും ചെയ്യുന്നു. പ്രത്യേകിച്ചും വയറിന് ചുറ്റുമുള്ള കൊഴുപ്പ്. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ഓറഞ്ച്
ഓറഞ്ചില്‍ കലോറി വളരെ കുറവാണ്. നാരുകള്‍ കൂടുതലും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുകയും ഇതിലെ വൈറ്റമിന്‍ സി കൊഴുപ്പ് കത്തിച്ചു കളയാനും സഹായിക്കുന്നു. വൈറ്റമിന്‍ സി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പും വയറ്റിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ നാച്വറല്‍ മധുരം വിശപ്പു കുറയ്ക്കാനും മധുരത്തോടുള്ള ഇഷ്ടം കുറയ്ക്കാനും സഹായിക്കുന്നതാണ്.
വത്തക്ക
വത്തക്ക കഴിക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ വെള്ളം തന്നെയാണ് ഗുണം നല്‍കുന്നത്. ഇത് വിശപ്പു കുറയ്ക്കുകയും വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ അമിനോ ആസിഡുകള്‍, സിട്രുലിന്‍ എന്നിവയെല്ലാം തന്നെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്നവയാണ്.
പഴം
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴം. പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍. ഇവയില്‍ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് സോലുബിള്‍ ഫൈബറായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് വിശപ്പ് കുറയ്ക്കുകയും ഇവയിലെ പൊട്ടാസ്യം ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുകയും ചെയ്യുന്നു. ഇതുപോലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പഴം കഴിക്കുന്നത് സഹായിക്കുന്നു. ഇതെല്ലാം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."