പ്ലാസ്റ്റിക് കുപ്പികളില്‍ ആണോ വെള്ളം കുടിക്കുന്നത്...! എങ്കില്‍ നിര്‍ത്തിക്കോളൂ, രക്തസമ്മര്‍ദ്ദം കൂടുമെന്ന് പഠനങ്ങള്‍
നമ്മള്‍ എല്ലാവരും വീട്ടിലാണെങ്കിലും ജോലിസ്ഥലങ്ങളിലാണെങ്കിലും വെള്ളം കുടിക്കല്‍ പതിവാണ്. വീട്ടിലാണെങ്കില്‍ ഡൈനിങ് ടേബിളിലും ഓഫിസിലാണെങ്കില്‍ ടേബിളിനു പുറത്തുമൊക്കെ ഒരു കുപ്പി വെള്ളം പതിവായുണ്ടാകും. കാരണം നമുക്ക് ഇടയ്ക്ക് വെള്ളം കുടിക്കേണ്ടി വരും.
എന്നാല്‍ നമ്മള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന കുപ്പിയോ പ്ലാസ്റ്റിക് ബോട്ടിലായിരിക്കും. മിക്കയിടങ്ങളിലും എല്ലാവരും ഇതു തന്നെയാണ് ഉപയോഗിക്കുന്നത്. ഒരു യാത്ര പോകുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികളിലാകും വെള്ളം എടുക്കുക. എന്നാല്‍ ഇനി മുതല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഇതിന് കാരണം പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്ന മൈക്രോപ്ലാസ്റ്റിക്‌സുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. പഠനത്തില്‍ പങ്കെടുത്തവരില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ അല്ലാതെ വെള്ളം കുടിക്കുന്നവരുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.
ഇതിലെ മൈക്രോപ്ലാസ്റ്റിക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നുള്ള മൈക്രോപ്ലാസ്റ്റിക്‌സും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതായി ഗവേഷകരും പറയുന്നു.
അതുകൊണ്ട് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ കിട്ടുന്ന പാനീയങ്ങള്‍ കുടിക്കുന്ന ആളുകളില്‍ ഏകദേശം 5 ഗ്രാം മൈക്രോപ്ലാസ്റ്റിക് വരെ ശരീരത്തില്‍ എത്തുന്നതായാണ് ഗവേഷകര്‍ പറയുന്നത്.
നന്നായി തിളപ്പിച്ചാറിയ വെള്ളം പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച് കുടിക്കുന്നത് ഈ പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോ പ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം ഏകദേശം 90 ശതമാനം വരെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതാണ്. അതിനാല്‍ എല്ലാവരും പ്ലാസ്റ്റിക് ബോട്ടില്‍ വരുന്ന പാനീയങ്ങളും സ്ഥിരമായി കുടിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലും ഉപേക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."