സന്തോഷത്തോടെ ഇരിക്കണോ നിങ്ങള്‍ക്ക്...! എങ്കില്‍ ശരീരത്തില്‍ ഹാപ്പി ഹോര്‍മോണുകള്‍ കൂട്ടാന്‍ ഇതാ ചില വഴികള്‍
നമ്മളെല്ലാവരും സന്തോഷം ആഗ്രഹിക്കുന്നവരാണ്. മനുഷ്യജീവിതം തന്നെ സന്തോഷം തേടിയുള്ള യാത്രയാണ്. ഈ സന്തോഷം അനുഭവിച്ചറിയാന്‍ നമ്മുടെ ശരീരം തന്നെ ഉല്‍പാദിപ്പിക്കുന്ന ചില ഹോര്‍മോണുകളുണ്ട്. ഹാപ്പി ഹോര്‍മോണുകള്‍ അഥവാ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍. ഇവയാണ് നമ്മുടെ സന്തോഷത്തിന്റെ അളവിനെ നിയന്ത്രിക്കുന്നത്.
ഈ ഹാപ്പി ഹോര്‍മോണുകള്‍ ഏതൊക്കെയാണെന്നു നോക്കാം.ഡോപാമൈന്‍,ഓക്‌സിടോസിന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിനുകള്‍ എന്നിങ്ങനെ നാലു ഹോര്‍മോണുകളാണ് ഹാപ്പി ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്നത്.
വ്യായാമം
മാനസികാവസ്ഥ വര്‍ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് വ്യായാമം ചെയ്യുക എന്നത്. കാരണം വ്യായാമം എന്‍ഡോര്‍ഫിനുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല, നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്ന ഏതുചലനവും വ്യായാമവും പോസിറ്റിവ് വികാരം നിങ്ങള്‍ക്കു തരുന്നു.
ഉറക്കം
മാനസികാരോഗ്യം ഉള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കകുറവ് സെറോടോണിന്റെയും മറ്റു മാനസികാവസ്ഥ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെയും അളവ് കുറയാന്‍ ഇടയാക്കുന്നു.
ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഹാപ്പിഹോര്‍മോണിനെ എളുപ്പം കൂട്ടാവുന്നതാണ്. ഡാര്‍ക് ചോക്ലേറ്റ്, കാപ്പി ,പാല്‍, മുട്ട , പരിപ്പ് എന്നിവ ഒരുപരിധിവരെ ഇതിനു സഹായിക്കുന്നതാണ്.
യോഗ
മാനസികാരോഗ്യത്തിനും സന്തോഷത്തിനുമൊക്കെ വളരെയധികം പ്രധാനമാണ് യോഗ. ദിവസവും 15 മിനിറ്റ് ധ്യാനത്തിനായി മാറ്റിവയ്ക്കുന്നത് മനസിന് തരുന്ന സന്തോഷം ചെറുതല്ല.
ഹോബികള്‍
നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളില്‍ ഏര്‍പ്പെടുന്നത് ഹാപ്പി ഹോര്‍മോണ്‍ കൂട്ടാന്‍ സഹായിക്കും. സംഗീതത്തിന് ഹാപ്പി ഹോര്‍മോണുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. പാട്ടുപാടുന്നതും കേള്‍ക്കുന്നതുമൊക്കെ ഓക്‌സിടോസിന്റെ അളവ് കൂട്ടുന്നതാണ്. കോമഡി ഷോകള്‍ കാണുന്നത്, യോഗ, ധ്യാനം തുടങ്ങിയവയൊക്കെയും മനസിനു സന്തോഷം തരുന്നവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."