ഇങ്ങനെയൊന്ന് ചപ്പാത്തിയും പൂരിയുമൊന്നു ഉണ്ടാക്കി നോക്കൂ..., ലെവല് വേറയാ
രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന് എളുപ്പത്തിലുണ്ടാക്കാവുന്നതാണ് പൂരിയും ചപ്പാത്തിയുമൊക്കെ. എന്നാല്‍ ഇന്നൊരു വറൈറ്റി പൂരിയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കി നോക്കിയാലോ. കറിയില്ലാതെയും ചായക്കൊപ്പവുമൊക്കെ ഇതു ചൂടോടെ കഴിക്കുകയും ചെയ്യാം. അടിപൊളി റെസിപ്പിയാണിത്. ഒന്നു ഉണ്ടാക്കു നോക്കൂ!
ഒരു ബൗളില്‍ ഒരു കപ്പ് ചൂടുള്ള പാലെടുക്കുക. അതിലേക്ക് കുറച്ച് ഇന്‍സ്റ്റന്റ് ഈസ്റ്റ് കാല്‍ സ്പൂണും കുറച്ച് പഞ്ചസാരയും ചേര്‍ത്ത് മാറ്റിവയ്ക്കുക. ഇനി വേറൊരു പാത്രത്തില്‍ കുറച്ച് മൈദയോ ആട്ടയോ ഏതെങ്കിലും എടുത്ത് ഉപ്പും മല്ലിയിലയും കാരറ്റ് ഗ്രേറ്റ് ചെയ്തതും കാപ്‌സിക്കവും ഇട്ട് നന്നായി മിക്‌സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഉണ്ടാക്കിവച്ച മിക്‌സ് ഒഴിച്ചു കൊടുക്കുക.
ശേഷം ഒരു സ്പൂണ്‍ എണ്ണ കൂടി ഒഴിച്ച് ഒന്നു കുഴച്ചെടുക്കുക. ഇനി ഒരു മുക്കാല്‍ മണിക്കൂര്‍ മാവ് മാറ്റിവയ്ക്കുക. ശേഷം ഇത് പരത്തിയെടുക്കുക, എന്നിട്ട് ചുട്ടെടുക്കുക. നെയ്യിട്ട് വേണമെങ്കില്‍ നെയ്യിട്ടും അല്ലാതെയും ചുട്ടെടുക്കാം. അടിപൊളി രുചിയാണേ. പ്രത്യേകിച്ചും ചൂടോടെ കഴിക്കാന്‍.
ഈ രീതിയിലൊന്നു പൂരി ഉണ്ടാക്കി നോക്കൂ
ആട്ടപ്പൊടിയോ മൈദപ്പൊടിയോ ഏതെങ്കിലും ഒന്നെടുത്തു (ഒന്നരകപ്പ്) അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും അല്‍പം ഉപ്പും ചേര്‍ത്ത് മികസ് ചെയ്ത് വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ച് വെളുത്തുള്ളി പേസ്റ്റും മല്ലിയിലയും ഇടിച്ചമുളകുപൊടി കൂടെ ചേര്‍ത്ത് ഒന്നുകൂടെ കുഴച്ചെടുക്കാം. ഇനി സാധാരണപോലെ പൂരി പരത്തി പൊരിച്ചെടുക്കാം. അടി പൊളി രുചിയാണേ... കഴിക്കാന്‍ മറക്കല്ലേ.
പൂരിക്കൊപ്പം ഇതു കഴിച്ചു നോക്കിയേ, വായില്‍ കപ്പലോടും രുചിയാണിതിന്
അധികം പുളിയില്ലാത്ത തൈര് നാല് സ്പൂണ്‍ ഒരു ബൗളിലേക്കിടുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റും കുറച്ച് മല്ലിയിലയും രണ്ടു പച്ചമുളക് കൊത്തിയരിഞ്ഞതും കുറച്ച് ചെറുനാരങ്ങാനീരും കുറച്ച് മുളകുപൊടിയും കുരുമുളകു പൊടിയും ഉപ്പുമിട്ട് ഒന്ന് നന്നായി മിക്‌സ് ചെയ്തു നോക്കിയേ.... അടിപൊളി രുചിയാണിതിന്. ചപ്പാത്തിക്കും പൂരിക്കുമൊപ്പം കഴിക്കാന്‍ സൂപ്പര്‍ ടേസ്റ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."