യു.എ.ഇ തീരത്ത് ഭൂചലനം; 3-0 തീവ്രത,അപായങ്ങളില്ല
ദുബൈ: യു.എ.ഇ-ഒമാൻ അതിർത്തിയിലെ തീരദേശ നഗരമായ ദിബ്ബയ്ക്ക് സമീപം ഒമാൻ കടലിൽ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക്
12.14ന് 3-0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) വ്യക്തമാക്കി.
ഭൂചലനം യു.എ.ഇ നിവാസികൾക്ക് അനുഭവപ്പെട്ടെങ്കിലും, കരയിൽ യാതൊരു സ്വാധീനവും ഉണ്ടായിട്ടില്ലെന്നും അപായങ്ങളില്ലെന്നും എൻ.സി.എം വ്യക്തമാക്കി.
റിക്ടർ സ്കെയിലിൽ 'ചെറുത്' എന്ന് വിശേഷിപ്പിക്കപ്പെട്ട ഭൂകമ്പം 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചത്. ഭൂകമ്പ പശ്ചാത്തലത്തിൽ മുൻകൂർ മുന്നറിയിപ്പുകൾ നൽകാനും സുരക്ഷ ഉറപ്പാക്കാനുമായി എൻ.സി.എം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
ജനുവരിയിൽ ഫുജൈറ-റാസൽഖൈമ അതിർത്തിയിലെ മലയോര ഗ്രാമമായ മസാഫിയിൽ 3 കിലോമീറ്റർ ആഴത്തിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. രാജ്യത്ത് ഭൂകമ്പങ്ങൾ അപൂർവമാണ്. എന്നാൽ, ഈ മേഖലയിലെ മറ്റെവിടെയെങ്കിലും, പ്രത്യേകിച്ച് ഇറാനിൽ നിന്നുള്ള ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട ഭൂചലനങ്ങൾ കൂടുതൽ സാധാരണമാണ്.
Earthquake Hits UAE Coast; 3.0 Magnitude
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."